‘മന്ത്രി സക്കാത്ത് കൊടുക്കുന്നതിന്റെ ഫോട്ടോ ,പുറകില്‍ ലെനിനും സ്റ്റാലിനും അരിവാൾ ചുറ്റികയും ,സക്കാത്ത് കയ്യീന്ന് എടുത്തു കൊടുക്കണം ;മന്ത്രി ജലീലിനെതിരെ വി.ഡി സതീശന്
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീല്‍ യു.എ.ഇ കോണ്‍സുലേറ്റില്‍ നിന്ന് നേരിട്ട് കൈപ്പറ്റിയ റമദാന് കിറ്റ് വിഷയം സഭയില്‍ ഉയര്‍ത്തി വി.ഡി സതീശന് എം.എല്‍.എ. സര്‍ക്കാരിനെതിരെ യു.ഡി.എഫ് പ്രമേയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു സതീശന്.
യു.എ.ഇ കോണ്‍സുലേറ്റില്‍ നിന്ന് വാട്സ്ആപ്പ് ചാറ്റിലൂടെ കിട്ടിയ കിറ്റ് വിതരണം ചെയ്തുവെന്ന തരത്തില്‍ മന്ത്രി ഫെയ്സ്ബുക്കിലിട്ട പോസ്റ്റ് പരാമര്‍ശിച്ചാണ് വി.ഡി സതീശന്റെ വിമര്‍ശനം.
‘സക്കാത്ത് കൊടുക്കുന്നതിന്റെ ഫോട്ടോയിട്ടു മന്ത്രി, പുറകില്‍ നില്‍ക്കുന്നത് ലെനിന്, സ്റ്റാലിന്, അരിവാള്‍ ചുറ്റിക നക്ഷത്രം, യു.എ.ഇയുടെ കിറ്റ് സഹായം, കൊടുക്കുകയാണ് സക്കാത്ത്. സക്കാത്ത് കയ്യീന്ന് എടുത്തു കൊടുക്കണം. സ്വന്തം അധ്വാനത്തില്‍ നിന്ന് കിട്ടുന്നതിന്റെ ഒരു ഭാഗമാണ് സക്കാത്തായി കൊടുക്കേണ്ടത്’- വി.ഡി സതീശന് പറഞ്ഞു.