ചുമരിലെ കണ്ണാടിക്ക് പിറകിൽ രഹസ്യ മുറി, ഉള്ളിൽ യുവതി ;സിനിമാ സ്റ്റൈൽ പെൺവാണിഭ സംഘം കുടുങ്ങിയത് ഇങ്ങനെ
ചെന്നൈ : സിനിമാക്കഥകളെ വെല്ലുന്ന പെൺവാണിഭം നടത്തിവന്ന സംഘത്തെ പൊലീസ് കുടുക്കി. കർണാടകയിൽ നിന്ന് തട്ടിക്കൊണ്ടുവന്ന യുവതിയെ പൊലീസ് രക്ഷപ്പെടുത്തുകയും ചെയ്തു. . കോയമ്പത്തൂർ ഊട്ടി റോഡിലെ ഹോട്ടലിൽ നിന്നാണ് കർണാടക സ്വദേശിനിയായ ഇരുപത്തിരണ്ടുകാരിയെ പൊലീസ് കണ്ടെത്തിയത്.ഹോട്ടലിലെ മുറിയുടെ ചുമരിലെ കണ്ണാടിക്ക് പിറകെ നിർമിച്ച രഹസ്യ മുറിയിൽ അടച്ച നിലയിലായിരുന്നു പെൺകുട്ടി. രഹസ്യവിവരത്തെ അടിസ്ഥാനത്തിലാണ് ഊട്ടി റോഡിലെ മേട്ടുപ്പാളയത്തു സമീപമുള്ള കള്ളാർ എന്ന സ്ഥലത്ത് ശരണ്യ ലോഡ്ജിൽ ബുധനാഴ്ച പോലീസ് റെയ്ഡ് നടത്തിയത്. ലോക്ക് ടൗണിനെ തുടർന്നു അടച്ചുപൂട്ടിയ നിലയിൽ ആയിരുന്നു സ്ഥാപനം. നടത്തിപ്പുകാരനും സഹായിയും മാത്രമായിരുന്ന ലോഡ്ജിൽ അപ്പോൾ ഉണ്ടായിരുന്നത്. പരിശോധനയ്ക്ക് ശേഷം മടങ്ങാനൊരുങ്ങിയ പൊലീസ് സംഘത്തിലെ ഒരു പൊലീസുകരാന് ചുമരിൽ പതിച്ചിരുന്ന കണ്ണാടിയെക്കുറിച്ച് തോന്നിയ സംശയമാണ് പ്രതികളെ കുടുക്കിയത്. തുടർന്ന് ഇളക്കി നോക്കിയപ്പോൾ കണ്ണാടിക്കു പിറകിൽ ഒരാൾക്ക് നൂഴ്നിന്നിറങ്ങാൻ മാത്രം വലുപ്പമുള്ള ഒരു ചെറിയ ദ്വാരം. ഉള്ളിൽ ഇടുങ്ങിയ ഒരു മുറിയ്ക്കുള്ളിൽ 22 വയസുള്ള യുവതിയെയയും കണ്ടെത്തി. യുവതിയെ പൊലീസുകാർ സർക്കാർ അഗതിമന്ദിരത്തിലേക്ക് മാറ്റി.സംഭവവുമായി ബന്ധപ്പെട്ട് ലോഡ്ജ് നടത്തിപ്പുകാരൻ മഹേന്ദ്രൻ എന്ന 44കാരനും റൂം ബോയ് ആയ ഗണേശനെന്ന ആളും അറസ്റ്റിലായി.