മാലിന്യ ശേഖരണം
കൊതുക് വളര്‍ത്തല്‍ കേന്ദ്രമായി മാറി
ചെറുവത്തൂര്‍:വലിയപറമ്പ് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പ്ലാസ്റ്റിക്ക് ശേഖരിക്കാന്‍ സ്ഥാപിച്ച ഇരുമ്പ് കൂടാരം മാലിന്യ കൂമ്പാരമായി മാറി
വീടുകളില്‍ നിന്നും കടകളില്‍ നിന്നും പ്ലാസ്റ്റിക്ക് മാലിന്യങ്ങളും കുപ്പികളും നിക്ഷേപിക്കാന്‍ വാര്‍ഡുകള്‍ തോറും പഞ്ചായത്ത് ഇരുമ്പ് കൂടാരം സ്ഥാപിച്ചിരുന്നു
കൂടാരത്തിനകത്ത് പ്ലാസ്റ്റിക്ക് മാലിന്യം നിക്ഷേപിക്കാനുള്ള സൗകര്യം ഇവിടെ ഒരുക്കി യെങ്കിലും മറ്റ് മാലിന്യങ്ങള്‍ തള്ളാന്‍ തുടങ്ങിയതോടെ സ്ഥലം മാലിന്യ കൂമ്പാരമായി, ഇതോടെ ആ പ്രദേശം കൊതുക് വളര്‍ത്തല്‍ കേന്ദ്രമായിട്ടുണ്ടെന്ന് പ്രദേശവാസികള്‍ ആരോപ്പിച്ചു
ഡെങ്കിപ്പനി ഭീക്ഷണി നേരിടുന്നതിനാല്‍ അധികാരികള്‍ ഇത് നീക്കം ചെയ്ത് പ്രദേശത്തെ അണു മുക്തമാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു