സോണിയ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിഞ്ഞുവെന്ന് അഭ്യൂഹം
ന്യൂഡൽഹി :സോണിയ ഗാന്ധി എഐസിസി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞതായി ദേശീയമാധ്യമങ്ങളില്‍ റിപ്പോര്‍ട്ട്. പുതിയ അധ്യക്ഷനെ ഉടന്‍ കണ്ടെത്തണമെന്ന് സോണിയ നേതാക്കളോട് ആവശ്യപ്പെട്ടു. നാളെ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗം ചേരാനിരിക്കെയാണ് സോണിയയുടെ നീക്കമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.