കാസർകോട് ജില്ലയില്‍ 85 പേര്‍ക്ക് കൂടി കോവിഡ് സമ്പർക്കം 83 , 51 പേര്‍ക്ക് നെഗറ്റീവായി ,നിരീക്ഷണത്തിലുള്ളത് 5336
കാസർകോട് : ഇന്ന് കാസർകോട് ജില്ലയില്‍ 85 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ 83 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും ഒരാൾ വിദേശത്ത് നിന്നെത്തിയതും ഒരാള്‍ ഇതര സംസ്ഥാനത്ത് നിന്നെത്തിയതുമാണ്. 51 പേര്‍ക്ക് കോവിഡ് നെഗറ്റീവായി.
ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 5336 പേര്
വീടുകളില്‍ 4342 പേരും സ്ഥാപനങ്ങളില്‍ 994 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 5336 പേരാണ്. പുതിയതായി 375 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1273 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 676 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 441 പേര് നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 129 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 76 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
3976 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 510 പേര് വിദേശത്ത് നിന്നെത്തിയവരും 363 പേര് ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 3103 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയിമാണ് രോഗം സ്ഥിരീകരിച്ചത്. 2889 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 30 ആയി.
കോ വിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
.കാഞ്ഞങ്ങാട് നഗരസഭ നഗരസഭ – 24
കാസർകോട് നഗരസഭ – 3
വലിയ പറമ്പ് – 10
അജാനൂര്‍ – 6
ചെമ്മനാട് – 17
ചെങ്കള – ഒന്ന്,
മംഗൽപാടി-7
നീലേശ്വരം – 1
ചെറുവത്തൂര്‍ – ഒന്ന്
മൊഗ്രാല്‍പുത്തൂര്‍, -2
ഉദുമ – രണ്ട്
ബദിയടുക്ക – ഒന്ന്
മീഞ്ച -2
പള്ളിക്കര – അഞ്ച്
കോടോം-ബേളൂര്‍ – 1
മടിക്കൈ – ഒന്ന്
വെസ്റ്റ് എളേരി – ഒന്ന്
ഐ ആൻറ് പി ആർ ഡി
കാസർകോട്