ഗെയിം കളിക്കാന്‍ മൊബൈല്‍ ഫോണ്‍ നല്‍കാത്ത മനോവിഷമത്തില്‍ 14 കാരന് ജീവനൊടുക്കി
കണ്ണൂര്‍ : ഗെയിം കളിക്കാന്‍ മൊബൈല്‍ ഫോണ്‍ നല്‍കാത്തതിനെ തുടര്‍ന്ന് കണ്ണൂര്‍ പയ്യന്നൂരില്‍ 14 കാരന് ആത്മഹത്യ ചെയ്തു. കുഞ്ഞിമംഗംലം സ്വദേശി രതീഷിന്റെ മകന് ദേവനന്ദുവിനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
വെള്ളിയാഴ്ച രാത്രി മൊബൈല്‍ ഫോണില്‍ അമിതമായി ഗെയിം കളിച്ചതിന് രതീഷ് വഴക്ക് പറഞ്ഞിരുന്നു.പിതാവ് വഴക്കുപറഞ്ഞതിന് പിന്നാലെ ദേവനന്ദു മുറിയില്‍ കയറി കതകടച്ചു.മകന് ഉറങ്ങുകയാണെന്ന് കരുതി വീട്ടുകാര്‍ വിളിച്ചില്ല.
എന്നാല്‍ ശനിയാഴ്ച രാവിലെ വാതില്‍ തുറന്ന് നോക്കിയപ്പോഴാണ് കുട്ടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. പരിയാരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം സംസ്കരിച്ചു. കുഞ്ഞിമംഗലം ഗവണ്മെന്റ് ഹൈസ്കൂളിലെ ഒമ്ബതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ദേവനന്ദു.