കാസർകോട് ഇന്ന് 119 പേർക്ക് കൂടി കോവിഡ് ,കാസർകോട് നഗരസഭയിൽ 32 പേർക്ക്
കാസർകോട് : ജില്ലയിൽ ഇന്ന് 119 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഏറ്റവും കൂടുതൽ പേർ കാസർകോട് നഗരസഭയിൽ നിന്നുള്ളവരാണ്.
കാസര്‍ഗോഡ് നഗരസഭ -32, അജാനൂര്‍ -14, തൃക്കരിപ്പൂര്‍ -10, ചെമ്മനാട് – ഏഴ്, ചെങ്കള – ആറ്, മധൂര്‍ – ആറ്, കാഞ്ഞങ്ങാട് നഗരസഭ, ചെറുവത്തൂര്‍ – അഞ്ച്് വീതം, മൊഗ്രാല്‍പുത്തൂര്‍, പിലിക്കോട്, ഉദുമ – നാല് വീതം, ബേഡഡുക്ക, പുല്ലൂര്‍-പെരിയ, ബദിയടുക്ക – മൂന്നു വീതം, പള്ളിക്കര, പടന്ന, പനത്തടി – രണ്ട് വീതം, കുമ്പള, കോടോം-ബേളൂര്‍, കിനാനൂര്‍-കരിന്തളം, കയ്യൂര്‍-ചീമേനി, പൈവളികെ, ദേലമ്പാടി, കുറ്റിക്കോല്‍ – ഒന്നുവീതം എന്നിങ്ങനെയാണ് പഞ്ചായത്ത് അടിസ്ഥാനത്തിൽ ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം.
47 പേർക്ക് ഇന്ന് രോഗം ഭേദമായി
കോവിഡ് ചികിത്സയിൽ ഉണ്ടായിരുന്ന 47 പേർക്ക് ഇന്ന് രോഗം ഭേദമായി. ഇന്ന് രോഗം ഭേദമായതിൽ ഏറ്റവും കൂടുതൽ പേർ കാസർകോട് നഗരസഭയിൽ നിന്നുള്ളവരാണ്. കാറഡുക്കയിൽ നിന്ന് ഒരാൾ, കാസർകോടു നിന്ന് 10, തൃക്കരിപ്പൂരിൽ നിന്ന് 2, ഉദുമയിൽ നിന്ന് 3, കാഞ്ഞങ്ങാട് നിന്ന് 1,പള്ളിക്കരയിൽ നിന്ന് 5,നീലേശ്വരത്തു നിന്ന് 2, പയ്യന്നൂരിൽ നിന്ന് (കണ്ണൂർ ജില്ല ) 1, മഞ്ചേശ്വരത്തു നിന്ന് 6, വൊർക്കാടിയിൽ നിന്ന് 3, അജാനൂരിൽ നിന്ന് 7,കയ്യൂർ-ചീമേനിയിൽ നിന്ന് 1,മധൂരിൽ നിന്ന് 1, മംഗൽപ്പാടിയിൽ നിന്ന് 4, എന്നിങ്ങനെയാണ് പഞ്ചായത്തടിസ്ഥാനത്തിലുള്ള രോഗവിമുക്തരുടെ കണക്ക്.