ചിലവിട്ടത് 64 ലക്ഷം രൂപ ,വെസ്റ്റ് എളേരിയിലെ നവീകരിച്ച ഭീമനടി ബസ് സ്റ്റാന്‍ഡ് തുറന്നുകൊടുത്തു
നീലേശ്വരം: മലയോര ജനതയുടെ പ്രധാന യാത്രാ കേന്ദ്രമായ വെസ്റ്റ് എളേരി പഞ്ചായത്തിലെ ഭീമനടി ബസ് സ്റ്റാന്‍ഡ് എം രാജഗോപാലന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു.
25 വര്‍ഷം മുമ്പ് പണിത ബസ് സ്റ്റാന്റിന് കാലപ്പഴക്കം നേരിട്ടതോടെയാണ് യാത്രക്കാര്‍ക്കും ബസ് ജീവനക്കാര്‍ക്കും മികച്ച സൗകര്യങ്ങളോടെ ആധുനിക രീതിയിലാണ് ബസ് സ്റ്റാന്റ് നവീകരിച്ചത്. 2019-20 വാര്‍ഷിക പദ്ധതിയില്‍ ബസ് സ്റ്റാന്റ് നവീകരണം ആരംഭിച്ച്, 2020-21 പദ്ധതിയില്‍ പൂര്‍ത്തീകരിച്ചു. 64 ലക്ഷം രൂപ ചിലവിട്ടാണ് ബസ് സ്റ്റാന്റ് നവീകരിച്ചത്.മലയോരത്തെ പ്രധാന കേന്ദ്രങ്ങളിലൊന്നായ ഭീമനടിയില്‍ ദിനംപ്രതി നിരവധി യാത്രക്കാരും ബസുകളുമാണ് കടന്നുപോകുന്നത്.കൊന്നക്കാട,് ചെറുപുഴ, എളേരിത്തട്ട്, നീലേശ്വരം എന്നിവിടങ്ങള്‍ക്ക് പുറമെ ദീര്‍ഘ ദൂര ബസുകളും ഈ ബസ്റ്റാന്റിലൂടെ കടന്നുപോകുന്നു.
ചടങ്ങില്‍ വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസീത രാജന് അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് എന്‍ജിനീയര്‍ പി വി മോഹനന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വെസ്റ്റ് എളേരി പഞ്ചായത്ത് സ്ഥിരം സമിതി ചെയര്മാന്മാരായ ടിവി അനു, ജയശ്രീ കൃഷ്ണന്, ബിന്ദു ഭാസ്കരന്, വെസ്റ്റ് എളേരി പഞ്ചായത്ത് മെമ്പര്‍മാരായ മാത്യു വര്‍ക്കി, എ അപ്പുക്കുട്ടന്, കക്ഷി നേതാക്കാളായ പി ആര് ചാക്കോ, എ സി ജോസ്, സിപി സുരേശന്, ജാതിയില്‍ അസൈനാര്‍, ടിവി അപ്പുക്കുട്ടന്, വ്യാപാര വ്യവസായി ഏകോപന സമിതി പ്രതിനിധി തോമസ് കാനാട്ട് എന്നിവര്‍ ആശംസ പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി കെ സുകുമാരന്‍ സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി എം പി വിനോദ് കുമാര്‍ നന്ദിയും പറഞ്ഞു