എൻമകജെ കാവുട്ടമൂലയില് കമ്മ്യൂണിറ്റി ഹാള്‍: യാഥാര്‍ത്ഥ്യമായത് വര്‍ഷങ്ങളുടെ ആവശ്യം
കാസർകോട് :എന്മകജെ ഗ്രാമ പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡ് കാവുട്ടമൂല എസ് സി കോളനിയിലെ ജനങ്ങളുടെ ചിരകാല ആവശ്യമായ കമ്യൂണിറ്റി ഹാള്‍ യാഥാര്‍ത്ഥ്യമായി. വര്‍ഷങ്ങളായുള്ള കോളനി നിവാസികളുടെ ആവശ്യമാണ് ഇതോടെ പൂവണിഞ്ഞത്. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് കമ്യൂണിറ്റി ഹാള്‍ നിര്‍മിച്ചത്. ഹാളിന്റെ ഉദ്ഘാടനം കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് സംഘടിപ്പിച്ച ചടങ്ങില്‍ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ കെ എം അഷ്റഫ് നിര്‍വഹിച്ചു. 2018-19 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പത്ത് ലക്ഷം രൂപയാണ് പദ്ധതിക്കായി ചെലവഴിച്ചതെന്ന് എ കെ എം അഷ്റഫ് പറഞ്ഞു. എസ് സി ജനവിഭാഗത്തിന്റെ സാമൂഹിക,വിദ്യാഭ്യാസ, സാമ്പത്തിക സ്ഥിതിയില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുവാന്‍ കമ്യൂണിറ്റി ഹാളിന് സാധിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വൈ ശാരദ അധ്യക്ഷത വഹിച്ചു. കമ്യൂണിറ്റി ഹാള്‍ നിര്‍മിക്കുന്നതിന് സ്ഥലം വിട്ടു നല്കിയ മാങ്കു കാവുട്ടമൂലയെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആദരിച്ചു. വൈസ് പ്രസിഡന്റ് സിദ്ദിഖ് ഹാജി കണ്ടികെ, കാസര്‍കോട് മൊഗവീര സംഘം ജനറല്‍ സെക്രട്ടറി രാധാകൃഷ്ണ പുത്തിഗെ, ഷേണി ശാരദാംബ സ്കൂള്‍ ഹെഡ് മാസ്റ്റര്‍ രാധാകൃഷ്ണന് , എസ് സി പ്രൊമോട്ടര്‍ യു ശശിധര്‍, പൊതുപ്രവര്ത്തകന് എം എസ് ഇബ്രാഹിം, സുന്ദര, എസ് സവിത, കോളനി വാസികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.