പിലിക്കോട് ഗ്രാമപഞ്ചായത്ത് ഇനി മുതല്‍ തരിശുരഹിത പഞ്ചായത്ത്
പിലിക്കോട് : കാസറഗോഡ് ജില്ലയിലെ പിലിക്കോട് ഗ്രാമപഞ്ചായത്ത് തരിശുരഹിത പഞ്ചായത്തായി കേരള റവന്യു വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന് പ്രഖ്യാപിച്ചു. നവകേരള മിഷനിലെ ഉപമിഷനായ ഹരിതകേരളം മിഷനുമായി ഗ്രാമപഞ്ചായത്ത് തനത് പദ്ധതികള്‍ സംയോജിപ്പിച്ചാണ് ഈ നേട്ടം കൈവരിച്ചത്. പരിപാടി ഓണ്‍ലൈനായിട്ടാണ് സംഘടിപ്പിച്ചത്. യോഗത്തില്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി രമേശന് കെ സ്വാഗതം ആശംസിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടിവി ശ്രീധരന് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. മുഖ്യാധിതിയായി ഡോ. ടി.എന്‍ സീമ, ഹരിതകേരളം മിഷന് എക്സി.വൈസ് ചെയര്‍പേഴ്സണ്‍ പങ്കെടുത്ത് സംസാരിച്ചു. കൃഷി ഓഫീസര്‍ ജലേഷന് പിവി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കൃഷി ഡെപ്യൂട്ടിഡയരക്ടര് കാസറഗോഡ് ആര് വീണാറാണി, ഹരിതകേരളം ജില്ലാ മിഷന് കോഡിനേറ്റര്‍ സുബ്രമണ്യന്‍ മാസ്റ്റര്‍ എന്നിവര്‍ ആശംസ നേര്‍ന്ന് സംസാരിച്ചു. ഭരണസമിതി അംഗങ്ങള്‍, കര്‍ഷകര്‍, പൊതുപ്രവര്‍ത്തകര്‍ ഓണ്‍ലൈനായി പരിപാടി വീക്ഷിച്ചു. ഗ്രാമപഞ്ചായത്ത് വൈസ്.പ്രസിഡണ്ട് ശൈലജ പി നന്ദി പറഞ്ഞു.