പെരുമ്പള പുഴയില്‍ തോണി മറിഞ്ഞ് കാണാതായ നിയാസിന്റെ മൃതദേഹം പെരുമ്പള പാലത്തിന് സമീപം കണ്ടെത്തി
കാസര്‍കോട് :പെരുമ്പള പുഴയില്‍ തോണി മറിഞ്ഞ് കാണാതായ നിയാസിന്റെ മൃതദേഹം പെരുമ്പള പാലത്തിന് സമീപം കണ്ടെത്തി.കുന്നുമ്മല്‍ നാസറിന്റെ മകന് റിയാസിനെ ഇന്നലെ അര്‍ദ്ധ രാത്രിയാണ് പെരുമ്പള പാലത്തിന് സമീപം തോണി മറിഞ്ഞ് കാണാതായത് പാലത്തിന്റെ തൂണില്‍ തട്ടിയാണ് അപകടം സംഭവിച്ചത് . കൂടെയുണ്ടായിരുന്നവർ നീന്തി രക്ഷപ്പെട്ടു..നിയാസ് ശക്തമായ ഒഴുക്കിൽ പെട്ട് മുങ്ങിത്താഴുകയായിരുന്നു.ഫയര്‍ഫോഴ്സും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് ഇന്ന് ഉച്ചക്ക് 2.30 മണിയോടെ മൃതദേഹം കണ്ടെത്തിയത്