മഞ്ചേശ്വരം താലൂക്ക് ആശുപത്രി വികസനത്തിന് സി.പി .എം പിന്തുണ നൽകും; മുൻ എം എൽ എ സി എച്ച് . കുഞ്ഞമ്പു
മഞ്ചേശ്വരം: മഞ്ചേശ്വരം താലൂക്ക് ആശുപത്രിയുടെ വികസനത്തിന് എല്ലാവിധ പിന്തുണയും സഹകരണവും ഉറപ്പു നൽകി സി.പി.ഐ.എം സംസ്ഥാന കമ്മറ്റി അംഗവും മുൻ മഞ്ചേശ്വരം എം.എൽ.എ യുമായ സി.എച്. കുഞ്ഞമ്പു
മംഗൽപാടി ജനകീയ വേദി പ്രവർത്തകരായ അഡ്വ: കരീം പൂന, മഹമൂദ് കൈക്കമ്പം, അബു തമാം, റൈഷാദ് ഉപ്പള, ഹമീദ് കോസ്മോസ്, അഷാഫ് മൂസക്കുഞ്ഞി, ഖലീൽ ഷിറിയ, അജ്മൽ ഉപ്പള,
അഡ്വ:ഉദയകുമാർ ഗട്ടി തുടങ്ങിയവരുമായി ആശുപത്രി യുടെ വികസനവുമായി ബന്ധപ്പെട്ട വിഷയത്തിൽ നടത്തിയ ചർച്ചയിലാണ് സി എച് കുഞ്ഞമ്പു ഇക്കാര്യം അറിയിച്ചത്, കൂടാതെ ഈ ആശുപത്രിയുടെ സമ്പൂർണമായ വികസനത്തിന്റെ കാര്യം സംസ്ഥാന ആരോഗ്യ മന്ത്രി കെ.കെ.ശൈലജയുടെ ശ്രദ്ധയിൽ കൊണ്ടുവരാനും, ആവശ്യമായ ഫണ്ട് വകയിരുത്താൻ വേണ്ടി ആരോഗ്യ വകുപ്പിനോട് ആവശ്യ പ്പെടുമെന്നും, ആശുപത്രി സന്ദർശിക്കാൻ ആരോഗ്യ മന്ത്രിയെ ക്ഷണിക്കുമെന്നും കുഞ്ഞമ്പു മംഗൽപാടി ജനകീയ വേദി നേതാക്കളെ അറിയിച്ചു