കോവിഡ് വ്യാപനം കാഞ്ഞങ്ങാട് മത്സ്യ മാർക്കറ്റ് അടച്ചിടാൻ തീരുമാനം
കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് നഗരസഭ കോട്ടച്ചേരി മത്സ്യ മാർക്കറ്റിൽ മത്സ്യതൊഴിലാളികൾക്ക് കോവിഡ് റിപ്പോർട്ട് ചെയ്തതിനാൽ മത്സ്യ മാർക്കറ്റും പരിസര പ്രദേശത്തെയും കച്ചവട സ്ഥാപനങ്ങളും മത്സ്യവിൽപ്പനയും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിരോധിക്കാനും സ്ഥാപനങ്ങൾ അടച്ചിടാനും നഗരസഭ തീരുമാനിച്ചു.കാഞ്ഞങ്ങാടും പരിസരത്തും കോവിഡ് പോസറ്റീവ് കേസ് വർദ്ധിക്കുന്ന സാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും വരും ദിവസങ്ങളിലെ സാഹചര്യം നോക്കി തീരുമാനമെടുക്കാൻ കോർ കമ്മിറ്റി യോഗം തീരുമാനിച്ചു. മത്സ്യ മാർക്കറ്റിന് പരിസര പ്രദേശത്ത് ആൾക്കൂട്ടമൊഴിവാക്കണമെന്നും ഉൾപ്രദേശങ്ങളിൽ മത്സ്യവിൽപന നടത്തുന്നവരുടെ കൈവശം കോവിഡ് നെഗറ്റിവായവരുടെ സർട്ടിഫിക്കറ്റ് ഉണ്ടാവണമെന്നും നിർദേശം നൽകി.യോഗത്തിൽ നഗരസഭ ചെയർമാൻ വി.വി.രമേശൻ അദ്ധ്യക്ഷത വഹിച്ചു.ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എം.പി ജാഫർ, കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി വിനോദ് കുമാർ, നഗരസഭ സെക്രട്ടറി എം.കെ.ഗിരിഷ് എന്നിവർ സംബന്ധിച്ചു