കാസർകോട് മത്സ്യ മാർക്കറ്റിൽ മീനുമായി വന്ന ലോറികൾ പോലീസ് തടഞ്ഞു:പ്രതിഷേധം ഉയർത്തി മത്സ്യവ്യാപാരികൾ
കാസർകോട്: കാസർകോട് മത്സ്യ മാർക്കറ്റിൽ മീനുമായി വന്ന പത്തോളം ലോറികൾ പോലീസ് തടഞ്ഞിട്ടു . അതേസമയം മത്സ്യമിറക്കുന്നതിന് പോലീസ് അനുവദിച്ചില്ലെന്നും വാഹനങ്ങളുടെ താക്കോൽ പോലീസ് ഊരിയെടുത്ത് കൊണ്ടുപോയെന്നും മൽസ്യ വിതരണക്കാർ പരാതി ഉന്നയിച്ചു.
ശനിയാഴ്ച രാവിലെ അഞ്ചു മണിയോടെയാണ് സംഭവം. ഇതേച്ചൊല്ലി മത്സ്യ വ്യാപാരികളും പോലീസും തമ്മിൽ വാക് തർക്കമുണ്ടായി.. വാഹനങ്ങളുടെ താക്കോൽ പോലീസ് കൊണ്ടുപോയതിനാൽ വണ്ടികൾ മാറ്റിയിടാൻ പറ്റാതെ മാർക്കറ്റ് റോഡിൽ തന്നെ കിടക്കുകയാണ്.
സംഭവത്തിൽ ഓൾ കേരള ഫിഷ് മർച്ചന്റ്സ് ആൻഡ് കമ്മീഷൻ ഏജന്റ് ജില്ലാ സെക്രട്ടറി എസ് കെ തങ്ങൾ, മേഖല സെക്രട്ടറി നഈമുദ്ദീൻ എന്നിവർ പ്രതിഷേധിച്ചു . മറ്റു ജില്ലകളിലും കാസർകോട്ടെ മറ്റു മത്സ്യ മാർക്കറ്റുകളിലും വിൽപ്പനയ്ക്ക് അനുമതി കൊടുക്കുമ്പോൾ കാസർകോട് നഗരത്തിലെ മത്സ്യ മാർക്കറ്റിൽ മാത്രം പോലീസ് നിയന്ത്രണം ഏർപ്പെടുത്തുന്നത് നീതീകരിക്കാനാകില്ലെന്നും പ്രതിഷേധക്കാർ അറിയിച്ചു.. മാർക്കറ്റ് റോഡ് കണ്ടെെന്മെന്റ് സോൺ അല്ലെന്നും മത്സ്യ തൊഴിലാളികൾ പട്ടിണിയിലാണെന്നും അസോസിയേഷൻ അംഗങ്ങൾ പറയുന്നു.