ആലപ്പുഴ വയലാറില്‍ കൊവിഡ് ബാധിതരുടെ വീടിന് നേരെ കല്ലേറ്. രോഗം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് അക്രമം.
ആലപ്പുഴ:വയലാര്‍ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ താമസിക്കുന്ന ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചിരുന്നു. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പോകുന്നതിനായി ആംബുലന്‍സ് കാത്ത് നില്‍ക്കുന്നതിനിടെയാണ് ഇവര്‍ക്ക് നേരെ കല്ലേറ് ഉണ്ടായത്. ബൈക്കിലെത്തിയ സംഘമാണ് കല്ലെറിഞ്ഞതെന്ന് പോലീസ് വ്യക്തമാക്കി. വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ് മറച്ച നിലയിലായിരുന്നുവെന്നും പ്രതികളെ പിടികൂടാന്‍ ശ്രമം ആരംഭിച്ചതായും പോലീസ് അറിയിച്ചു