പെരിയ ഇരട്ടക്കൊലക്കേസ്: രാജ്മോഹൻ ഉണ്ണിത്താൻ എം.പി. നിരാഹാരമിരിക്കും
കാസർകോട് : യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിന്റെയും ശരത്ലാലിന്റെയും കൊലപാതക കേസ് ഏറ്റെടുത്ത സി.ബി.ഐ.ക്ക് സംസ്ഥാന സർക്കാർ മനപ്പൂർവം മാർഗതടസ്സം സൃഷ്ടിക്കുകയാണെന്നാരോപിച്ച് തിങ്കളാഴ്ച രാവിലെ മുതൽ കല്യോട്ട് രക്തസാക്ഷി സ്മൃതിമണ്ഡപത്തിൽ രാജ്മോഹൻ ഉണ്ണിത്താൻ എം.പി.യുടെ നേതൃത്വത്തിൽ 24 മണിക്കൂർ നിരാഹാരമിരിക്കും. കൃപേഷിന്റെ അച്ഛൻ കൃഷ്ണനും ശരത്ലാലിന്റെ അച്ഛൻ സത്യനാരായണനും സമരത്തിൽ പങ്കെടുക്കും.