പെരുമ്പള പുഴയിൽ തോണി മറിഞ്ഞ് യുവാവിനെ കാണാതായി ഒപ്പമുണ്ടായിരുന്ന നാലു പേർ രക്ഷപ്പെട്ടു
കാസര്‍കോട്: പെരുമ്പള പുഴയില്‍ തോണി മറിഞ്ഞ് യുവാവിനെ കാണാതായി. പെരുമ്പള ചിറവാതുക്കലിലെ നാസറിന്റെ മകന് നിയാസി (23)നെയാണ് കാണാതായത്. വെള്ളിയാഴ്ച അര്‍ധരാത്രിയോടെ പെരുമ്പള പാലത്തി ന് സമീപമാണ് അപകടം. ഫയര്‍ഫോഴ്സും നാട്ടുകാരും യുവാവിന് വേണ്ടി തിരച്ചിൽ തുടരുന്നുണ്ട്. പെരുമ്പള പ്രദേശത്തെ കുപ്രസിദ്ധ മണൽ കടത്തു കേന്ദ്രത്തിലാണ് നാടിനെ നടുക്കിയ ദുരന്തം നടന്നത്. അപകടം സംബന്ധിച്ച് പോലീസ് അന്വേഷണം തുടങ്ങി.