തദ്ദേശതിരഞ്ഞെടുപ്പ്
നീലേശ്വരം നഗരസഭ പിടിച്ചെടുക്കാന്‍ യുഡിഎഫ് ബിജെപി സഹായം തേടും
പൗരമുന്നണിയുടെ മറവിൽ കോലീബി സഖ്യത്തിന് ഡിസിസിയുടെ പച്ചക്കൊടി
നീലേശ്വരം: നീലേശ്വരം മുന്‍സിപ്പാലിറ്റി ഭരണം സിപിഎമ്മിൽ നിന്ന് ഏതുവിധേനയും പിടിച്ചെടുക്കാൻ ദ്രുത നീക്കങ്ങളുമായി യു ഡി.എഫും കോൺഗ്രസ്സും കച്ചമുറുക്കി. ഇതിനായി ഡിസിസി നേതൃത്വത്തിൽ ചിലർ നേരിട്ട് കരുക്കൾ നീക്കിത്തുടങ്ങി. അഞ്ച് വാര്‍ഡുകളില്‍ പൊതുസമ്മതരായ ആളുകളെ നിര്‍ത്തി പൗരമുന്നണി ഉണ്ടാക്കാന്‍ ശ്രമങ്ങളാണ് ഇതിനകം തുടങ്ങിയത്. ഇതിനായി ബി.ജെ.പി ഉള്‍പ്പെടെയുള്ള കക്ഷികളുടെ സഹകരണവും തേടിയിട്ടുണ്ട്. പാലക്കാട്ട്, പട്ടേന, പടിഞ്ഞാറ്റംകൊഴുവല്‍, കൊയാമ്പുറം, കരുവാച്ചേരി എന്നീ വാര്‍ഡുകളിലാണ് പൗരമുന്നണിയുടെ മറവിൽ കോലീബി സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ ആലോചിക്കുന്നത്. ഇതില്‍ പാലക്കാട്ട് വാര്‍ഡ് മാത്രമാണ് നിലവിൽ യുഡിഎഫിനുള്ളത്. കോണ്‍ഗ്രസിലെ കെ.വി.ശശിധരനാണ്ഇവിടെ കൗണ്‍സിലര്‍. ബി.ജെ.പി നേതാവ് കെ.രാധാകൃഷ്ണന്റെ സഹോദരനാണ് ശശിധരന്. അതുകൊണ്ടു തന്നെ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ രാധാകൃഷ്ണന് സ്ഥാനാര്‍ത്ഥിയായിരുന്നുവെങ്കിലും ബി.ജെ.പി വോട്ടുക്ള് ശശിധരന് മറിഞ്ഞിട്ടുണ്ടെന്നാണ് വിലയിരുത്തൽ.. രാഷ്ട്രീയത്തിനതീതമായി ജനകീയബന്ധമുള്ളവരെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ പാലക്കാട്ട് സീറ്റ് നിലനിര്‍ത്തി മറ്റ് നാല് ഇടങ്ങളും പിടിച്ചെടുക്കാന്‍ കഴിയുമെന്ന് കോണ്‍ഗ്രസിന്റെ വിശ്വാസം.അതോടൊപ്പം അസംതൃപ്തരായ സിപിഎം അണികളുടെ വോ്ട്ടും തങ്ങള്‍ക്ക് അനുകൂലമാക്കാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് കരുതുന്നു.. നിലവിലെ മുന്‍സിപ്പല്‍ ഭരണസമിതിയില്‍ നാല് ലോക്ക ല്കമ്മി്റ്റി സെക്ര ട്ടറിമാര്‍ കൗണ്‍സിലര്‍മാരായി ഉണ്ടായിട്ടും ഭരണത്തിലും വികസന പ്രവർത്തനങ്ങളിലും കാര്യമായ സ്വാധീനം ചെലുത്താന്‍ ഇവര്‍ക്ക് കഴിഞ്ഞില്ലെന്നാണ് സിപിഎം നേതൃത്വത്തിലെ വിലയിരുത്തല്‍.സിപിഎമ്മിന്റെ ഈ ദൗർബല്യം മുതലാക്കാനാണ് കോൺഗ്രസിന്റെ ശ്രമം.കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ രാജ്മോഹൻ ഉണ്ണിത്താൻ നീലേശ്വരത്തെ സിപിഎം ശക്തികേന്ദ്രങ്ങളിൽ നടത്തിയ മുന്നേറ്റം തദ്ദേശ തിരഞ്ഞെടുപ്പിലും സൃഷ്ടിക്കാനാണ് കോൺഗ്രസ് പദ്ധതികൾ.അതേസമയം കോൺഗ്രസിന്റെ കോലീബി നീക്കത്തിന് തടയിടാൻ സിപിഎമ്മും തന്ത്രങ്ങൾ ആവിഷ്ക്കരിക്കുന്നുണ്ട്,പാർട്ടി കേന്ദ്ര കമ്മിറ്റി അംഗം പി,കരുണാകരന്റെ നേതൃത്വത്തിലാണ് നീലേശ്വരം ഭരണം നിലനിർത്താനുള്ള പ്രവർത്തനങ്ങൾ തുടങ്ങിയത്.