മഞ്ചേശ്വരം മീഞ്ചയിൽ പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് അമ്മക്കും മകനും ദാരുണാന്ത്യം
മഞ്ചേശ്വരം:പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് അമ്മയും കുഞ്ഞും മരിച്ചു. മീഞ്ച ഗ്രാമ പഞ്ചായത്തിലെ ബോളന്തോടിയിലെ വിശ്വനാഥന്റെ ഭാര്യ വിജയ (35), ആശ്രയ്[ എട്ട് ) എന്നിവരാണ് മരിച്ചത്.
വെള്ളിയാഴ്ച രാവിലെ പത്ത് മണിയോടെയാണ് സംഭവം. വീടിനടുത്തുള്ള വൈദ്യുതി കമ്ബി പൊട്ടി വീണിരുന്നു. കളിച്ചുകൊണ്ടിരിക്കെ ആശ്രയ് കമ്പിയിൽ പിടിക്കുകയും ഷോക്കേല്‍ക്കുകയുമായിരുന്നു. ഇത് കണ്ട് മകനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ അമ്മയ്ക്കും വൈദ്യുതാഘാതമേൽക്കുകയായിരുന്നു. രണ്ടുപേരും സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു.