പാലാരിവട്ടം പാലം പൊളിച്ചു പണിയണം; സര്‍ക്കാര്‍ സുപ്രീംകോടതിയില്‍
ന്യൂഡൽഹി : പാലാരിവട്ടം മേല്‍പ്പാലം പുതുക്കിപണിയണമെന്ന അപേക്ഷ അടിയന്തരമായി പരിഗണിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍. ഈ മാസം 28ന് അപേക്ഷ പരിഗണിക്കണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടു. ഭാരപരിശോധനയില്‍ തല്‍സ്ഥിതി തുടരാമെന്ന ഉത്തരവ് ഭേദഗതി ചെയ്യണമെന്നും അപേക്ഷയില്‍ സംസ്ഥാനം ആവശ്യം ഉന്നയിച്ചിട്ടുണ്ട്.
പാലാരിവട്ടം മേല്‍പ്പാലം പുതുക്കിപ്പണിയണമെന്നും ഇത് സംബന്ധിച്ച അപേക്ഷ ഈ മാസം 28ന് കേള്‍ക്കണമെന്നും ആവശ്യപ്പെട്ടാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചത്.സംസ്ഥാന സര്‍ക്കാര്‍ നേരത്തെ നല്കിയ അപേക്ഷ ഇപ്പോഴും പരിഗണിച്ചിട്ടില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.
പാലാരിവട്ടം മേല്‍പ്പാലത്തില്‍ ഉല്‍ഘാടനം കഴിഞ്ഞു രണ്ടാം വര്‍ഷത്തില്‍ തന്നെ വിള്ളലുകള്‍ ഉണ്ടായി.ഈ ശ്രീധരന്റെ നേതൃത്വത്തില്‍ മദ്രാസ് ഐഐടിയിലെ വിദഗ്ധ സംഘം നടത്തിയ പരിശോധനയില്‍ 2100 വിള്ളലുകള്‍ കണ്ടെത്തി. ഇതില്‍ 99 വിള്ളലുകള്‍ അപകടകമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അതിനാല്‍ തന്നെ അറ്റകുറ്റപ്പണി സാധ്യമല്ലെന്നും പുതുക്കിപണിയുകയാണ് വെന്ഫ്തെന്നുമാണ് റിപ്പര്‍ട്ട്. ഇത് കൂടി ചൂണ്ടിക്കാട്ടിയാണ് സംസ്ഥാനം സുപ്രിംകോടതിയില്‍ അപേക്ഷ നല്‍കിയത്.
റിപ്പോര്‍ട്ടുകള്‍ കൃത്യമായി പരിശോധിക്കാതെയാണ് ഹൈക്കോടതി ഭരപരിശോധനക്കുള്ള ഇടക്കാല ഉത്തരവ് നല്‍കിയത്. അതിനാല്‍ തന്നെ ഭാരപരിശോധനയില്‍ തല്‍സ്ഥിതി തുടരണമെന്ന ഉത്തരവ് ഭേദഗതി ചെയ്യണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടു.
അതോടൊപ്പം പലറിവട്ടത്തിന് സമീപമുള്ള വൈറ്റില, കുണ്ടന്നൂര്‍ പാലങ്ങള്‍ സെപ്റ്റംബറോടെ കമ്മീഷന് ചെയ്യുമെന്നും കൊച്ചിയിലേക്കുള്ള പ്രധാന എന്ട്രസുകളായ ഈ രണ്ടുപാലങ്ങളും തുറക്കുന്നതോടെ പലരിവട്ടത് ഗതാഗതക്കുരുക്ക് വളരെ രൂക്ഷമാകുമെന്നും സംസ്ഥാനം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതുകൂടി പരോഗണിച്ചുകൊണ്ട് പാലാരിവട്ടം മേല്‍പ്പാലം പുതിക്കിപ്പണിയാന്‍ നിര്‍ദേശിക്കണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യം