അന്വേഷണം മുറുകുന്നു :കുമ്പള നായ്ക്കാ പ്പിൽ കൊല്ലപ്പെട്ട യുവാവിന്റെ സ്വർണമാല പ്രതിയുടെ വീട്ടിൽനിന്ന് കണ്ടെത്തി
കാസർകോട്: നായ്ക്കാപ്പിലെ ഭഗവതിപ്രസാദം എണ്ണമിൽ തൊഴിലാളിയായ മുജങ്കാവിലെ ഹരീഷിനെ (38) വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ശ്രീകുമാറിന്റെ വീട്ടിൽനിന്ന് ഹരീഷിന്റെ സ്വർണമാല കണ്ടെത്തി.
മൂന്നുപവന്റെ മാലയാണ് ചോരപുരണ്ട നിലയിൽ പ്രതിയുടെ വീട്ടിൽനിന്ന് കണ്ടെത്തിയത്. എണ്ണമില്ലിലെ ഡ്രൈവറും കുമ്പള ശാന്തിപ്പള്ളത്തെ താമസക്കാരനുമാണ് കേസിലെ ഒന്നാം പ്രതി ശ്രീകുമാർ. കൃത്യത്തിനുശേഷം മംഗളൂരിവിലേക്ക് കടക്കാൻ ശ്രമിച്ച പ്രതിയെ ഉപ്പളയിൽവെച്ചാണ് കുമ്പള പോലീസ് പിടികൂടിയത്.
കൊല നടന്ന് മണിക്കൂറുകൾക്കകം ശ്രീകുമാറിന്റെ രണ്ട് സുഹൃത്തുക്കളെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയിരുന്നു.
കാസർകോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.