സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം , കട്ടപ്പന സ്വദേശിയാണ് മരിച്ചത്
കോട്ടയം: സംസ്ഥാനത്ത് ഒരു കൊറോണ മരണം കൂടി സ്ഥിരീകരിച്ചു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കട്ടപ്പന സ്വദേശി കുന്നുംപുറത്ത് ബാബു ആണ് മരിച്ചത്. 58 വയസായിരുന്നു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെയാണ് ബാബുവിന് കൊവിഡ് പിടിപെട്ടത്. ഇന്നലെ രാത്രിയാണ് മരണം സംഭവിച്ചത്.
കാസര്‍കോട് സ്വദേശി അബ്ബാസാണ് കൊറോണ ബാധിച്ച് മരിച്ച മറ്റൊറാള്‍. 74 വയസായിരുന്നു. മരണശേഷം നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കടുത്ത പനിയേയും ശ്വാസ തടസത്തേയും തുടര്‍ന്നാണ് ഇയാളെ മംഗള്‍പ്പാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അതേസമയം സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിക്കുന്ന യുവാക്കളുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ദ്ധനവ് ആശങ്ക സൃഷ്ടിക്കുകയാണ്. രോഗവ്യാപനത്തിന്റെ അടുത്ത ഘട്ടത്തില്‍ വീട്ടിലെ മുതിര്‍ന്നവരിലേക്ക് രോഗം പകരാനുള്ള സാദ്ധ്യത കൂടുതലെന്നാണ് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്. ആവശ്യത്തിന് ഐ.സി.യു വെന്റിലേറ്ററുകള്‍ സജ്ജീകരണങ്ങള്‍ ഉറപ്പാക്കിയില്ലെങ്കില്‍ വരും ദിവസങ്ങളില്‍ മരണനിരക്കും ഉയരും.എറണാകുളത്ത് മാത്രം കണക്ക് പരിശോധിച്ചാല്‍ ഇത് വരെ രോഗം സ്ഥിരീകരിച്ച 61 ശതമാനം പേരും 50 വയസിന് താഴെയുള്ളവരാണ്.