കാസർകോട്, മഞ്ചേശ്വരം മേഖലകളിൽ നാളെ വൈദ്യുതി മുടങ്ങും
കാസർകോട് : മയിലാട്ടി-വിദ്യാനഗർ 110 കെ.വി. ഫീഡറിൽ അടിയന്തര അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ശനിയാഴ്ച രാവിലെ 10 മുതൽ രണ്ടു വരെ വടക്കൻ മേഖലയിലെ ആറ് സബ്സ്റ്റേഷനുകളിൽനിന്ന് വൈദ്യുതി വിതരണം തടസ്സപ്പെടും. വിദ്യാനഗർ, മുള്ളേരിയ 110 കെ.വി. സബ്സ്റ്റേഷനുകൾ, അനന്തപുരം, കാസർകോട് ടൗൺ, പെർള, ബദിയടുക്ക 33 കെ.വി. സബ്സ്റ്റേഷനുകൾ എന്നിവിടങ്ങളിൽനിന്നാണ് വൈദ്യുതി വിതരണം തടസപ്പെടുകയെന്ന് മയിലാട്ടി 220 കെ.വി. സബ്സ്റ്റേഷൻ സബ്ഡിവിഷൻ അസിസ്റ്റൻറ്് എക്സി. എൻജിനീയർ അറിയിച്ചു.