തിരിച്ചെത്തിയ പ്രവാസികൾക്ക് നോർക്കയുടെ സൂപ്പർ മാർക്കറ്റ്
തിരുവനന്തപുരം: തിരിച്ചെത്തിയ പ്രവാസികൾക്ക് സ്വയം തൊഴിൽ കണ്ടെത്താൻ സപ്ളൈക്കോയുമായി ചേർന്ന് നോർക്ക ‘പ്രവാസി സ്റ്റോർ പദ്ധതി” നടപ്പാക്കുന്നു. പ്രവാസിക്ക് 30 ലക്ഷം രൂപ വരെ വായ്പ നൽകും. ഇതിൽ 15 ശതമാനം സബ്സിഡിയാണ്. 16 ബാങ്കുകളുടെ 5,832 ശാഖകളിലൂടെയാണ് വായ്പ നൽകുക.മാവേലി സ്റ്റോർ, സൂപ്പർ മാർക്കറ്റ് മാതൃകയിൽ സംരംഭം ആരംഭിക്കാനാണ് സഹായം. സ്വന്തം കെട്ടിടമുള്ളവർക്കും വാടയ്ക്ക് എടുക്കുന്നവർക്കും അപേക്ഷിക്കാം. കുറഞ്ഞത് 700 ചതുരശ്ര അടി വിസ്തൃതിയുള്ള കെട്ടിടത്തിൽ മാവേലി സ്റ്റോറും 1,500 ചതുരശ്ര അടിക്ക് മുകളിലുള്ള കെട്ടിടങ്ങളിൽ സൂപ്പർ മാർക്കറ്റും ആരംഭിക്കാം. കടയുടെ ഫർണിഷിംഗ്, കമ്പ്യൂട്ടർ, ഫർണിച്ചർ എന്നിവയുടെ ചെലവ് അപേക്ഷകൻ വഹിക്കണം. അടുത്തിടെ തിരിച്ചെത്തിയ പ്രവാസികൾക്കാണ് മുൻഗണന www.norkaroots.org എന്ന വെബ്സൈറ്റിൽ അപേക്ഷിക്കാം. ഫോൺ 0471-2329738, 80782 58505