ബംഗളൂരു നഗരത്തില്‍ ഉണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് എസ്ഡിപിഐ സംഘടനയ്ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി ബസവ്രാജ് ബൊമ്മൈ. ആവശ്യമെങ്കില്‍ എസ്ഡിപിഐ സംഘടനയെ നിരോധിക്കാന്‍ കേന്ദ്രത്തോട് ശുപാര്‍ശ ചെയ്തേക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആക്രമണങ്ങളെ ചെറുക്കാന്‍ ആഭ്യന്തരവകുപ്പും പോലീസും സ്വീകരിച്ച പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുന്നു, പൊതുമുതല്‍ നശിപ്പിച്ചതിലുള്ള നഷ്ടം കലാപകാരികളില്‍ നിന്നും ഈടാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണ്. കലാപത്തില്‍ മുഖ്യപങ്കുള്ള എസ്ഡിപിഐക്ക് നിരോധനമേര്‍പ്പെടുത്തുന്ന കാര്യം കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച ചെയ്യുന്നത് പരിഗണിക്കുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, എസ്ഡിപിഐയെ നിരോധിക്കുമെന്ന് ഞങ്ങള്‍ക്ക് പറയാന്‍ സാധിക്കില്ല. എന്നാല്‍ സംഘടനയ്ക്കെതിരെ നിയമപരമായ നടപടികള്‍ സ്വീകരിക്കും. ഈ പ്രശ്നം കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയ്ക്ക് വിടുമെന്നും നിരോധനത്തെക്കുറിച്ച് അഭിപ്രായം ആരായുമെന്നും കര്‍ണാടക നിയമമന്ത്രി ജെസി മധുസ്വാമി പറഞ്ഞു.