ഗണേശോല്‍സവത്തിന് ആഘോഷങ്ങള്‍ പാടില്ല,ജിമ്മുകൾക്ക് അനുമതിയില്ല.
കാസർകോട് :കോവിഡ് പശ്ചാത്തലത്തില്‍ ജില്ലയിൽ ഗണേശോല്‍സവത്തിന്റെ ഭാഗമായി ആഘോഷങ്ങള്‍ വിലക്കി ജില്ലാഭരണകൂടം ഉത്തരവിറക്കി.ജില്ലയിലെ ജിമ്മുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കണമെന്ന അപേക്ഷകള്‍ ലഭിക്കുന്നുണ്ടെങ്കിലും സര്‍ക്കാര്‍ തലത്തില്‍ വ്യക്തമായ തീരുമാനം വന്നിട്ടില്ലാത്തതിനാല്‍ നിലവില്‍ അനുമതി നല്‍കില്ല.
അണ് എയ്ഡഡ് സ്കൂളുകളിലെ അധ്യാപകര്‍ക്ക് ശമ്പളം നല്‍കാത്തത് സംബന്ധിച്ച പരാതിയിന്മേല് ഡി.ഡി.ഇ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിഗണിച്ച് ഈ വിഷയത്തില്‍ സുപ്രീം കോടതിയില്‍ നിലവിലുള്ള കേസിന്റെ അന്തിമവിധി വന്നതിനു ശേഷം തീരുമാനമെടുക്കുമെന്ന് എന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.