കാസർകോട്ട് കോവിഡ് മരണങ്ങള് വര്‍ധിക്കുന്നു:
ജാഗ്രത കൈവിടരുത് , മുന്നറിയിപ്പ് നൽകി ജില്ലാ കളക്ടര്‍
കാസർകോട് : ജില്ലയില്‍ കോവിഡ് മരണങ്ങള് കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുകയാണ്. കഴിഞ്ഞദിവസം ചികില്‍സയ്ക്കിടെ മരണപ്പെട്ട 40 വയസ്സുകാരന് കാര്യമായ രോഗങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ലാ എന്നതും യുവജനങ്ങള്‍ക്ക് രോഗം ബാധിക്കുന്നുവെന്നതുമെല്ലാം ഗൗരവപരമായി കാണേണ്ട കാര്യങ്ങളാണെന്നും അതിനാല്‍ ജാഗ്രത കൈവിടാതെ ജനങ്ങള്‍ ആരോഗ്യവകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു പറഞ്ഞു. ജില്ലാതല കോറോണ കോര്‍കമ്മിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍.