സംസ്ഥാനത്ത് ഇന്ന് മൂന്ന് കോവിഡ് മരണം.; മരിച്ചത് കോട്ടയം, പത്തനംതിട്ട, കോഴിക്കോട് സ്വദേശികൾ
കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് മൂന്ന് കൊവിഡ് മരണം കൂടി. കോട്ടയം, പത്തനംതിട്ട, കോഴിക്കോട് സ്വദേശികളാണ് കൊവിഡ് ബാധിച്ച് മരിച്ചത്. കോട്ടയത്ത് വടവാതൂർ ചന്ദ്രാലയത്തിൽ പി.എൻ ചന്ദ്രനാണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പത്തനംതിട്ടയിൽ പ്രമാടം സ്വദേശി പുരുഷോത്തമൻ ആണ് മരിച്ചത്. 70 വയസായിരുന്നു.കോഴിക്കോട് മാവൂർ സ്വദേശി മുഹമ്മദ് ബഷീർ ആണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 185 ആയി. ഇന്നലെ ഏഴ് പേരാണ് സംസ്ഥാനത്ത് മരിച്ചത്. കഴിഞ്ഞ ദിവസം 2333 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 2151 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 53 പേരുടെ ഉറവിടം വ്യക്തമല്ല. വിദേശത്ത് നിന്നും വന്ന 60 പേർക്കും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്ന 98 പേർക്കും രോഗം സ്ഥിരീകരിച്ചു.