മാസ്ക്ക് ധരിക്കാത്ത 380 പേര്‍ക്കെതിരെ കേസ് , ലോക്ക്ഡൌൺ ലംഘിച്ചതിന് 37 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു
കാസർകോട് : മാസ്ക് ധരിക്കാത്തതിന് ജില്ലയില്‍ ആഗസ്റ്റ് 18 ന് 380 പേര്‍ക്കെതിരെ കൂടി കേസെടുത്തു. ഇതോടെ കേസെടുത്തവരുടെ എണ്ണം 22980 ആയി.
അടച്ചുപൂട്ടല്‍ നിര്‍ദ്ദേശ ലംഘനവുമായി ബന്ധപ്പെട്ട് മഞ്ചേശ്വരം (4), കാസര്‍കോട് (3), വിദ്യാനഗര്‍ (3), ബദിയഡുക്ക (2), ആദൂര്‍ (3), ബേഡകം (3), മേല്‍പ്പറമ്പ (5), ബേക്കല്‍ (1), അമ്പലത്തറ (2), ബോസ്ദുര്ഗ് (6), നീലേശ്വരം (1), ചന്തേര (1), ചീമേനി (1), ചിറ്റാരിക്കാല്‍ (1), രാജപുരം (1) എന്നി സ്റ്റേഷനുകളിലായി ആഗസ്റ്റ് 18 ന് 37 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വിവിധ കേസുകളിലായി 47 പേരെ അറസ്റ്റ് ചെയ്തു. ഒരു വാഹനം കസ്റ്റഡിയിലെടുത്തു. ഇതോടെ ഇതുവരെ രജിസ്റ്റര്‍ ചെയ കേസുകളുടെ എണ്ണം 3595 ആയി. 4828 പേരെ അറസ്റ്റ് ചെയ്തു. 1324 വാഹനങ്ങള്‍ കസ്റ്റഡിലെടുത്തു.
ക്വാറന്റൈന് നിര്‍ദ്ദേശ ലംഘനവുമായി ബന്ധപ്പെട്ട് ഇതുവരെ 876 പേരുടെ പേരില്‍ കേസെടുത്തു.