പിലിക്കോട് പഞ്ചായത്തിൽ സമ്പൂർണ ലോക്ഡൗൺ
പിലിക്കോട് :കാലിക്കടവിൽ രണ്ട് ചുമട്ട് തൊഴിലാളികൾക്ക് കോവിഡ് സ്ഥിരീകരിച്ചു. പഞ്ചായത്തിൽ ഞായറാഴ്ച വരെ സമ്പൂർണ്ണ ലോക്ഡൗൺ. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് രണ്ട് തൊഴിലാളികൾക്കും പോസറ്റീവാണന്ന് സ്ഥിരീകരിച്ചത്. ഇവരോടപ്പമുള്ള മറ്റ് തൊഴിലാളികൾ ക്വാറന്റൈനിൽ പോയി. തൃക്കരിപ്പൂർ പഞ്ചായത്തിൽ കഴിഞ്ഞ രണ്ടാഴ്ച ലോക്ഡൗൺ നടപ്പിലാക്കിയതിനെ തുടർന്ന് കാലിക്കടവിൽ വൻ ജനത്തിരക്ക് അനുഭവപ്പെട്ടിരുന്നു.
കാലിക്കടവ് ടൗണിൽ മത്സ്യ മാർക്കറ്റ് ഉൾപ്പെടെ മുഴുവൻ സ്ഥാപനങ്ങളുംഅടച്ചിടും. പാൽ,റേഷൻ കടകൾ, സപ്ലൈകോ ,മെഡിക്കൽ ഷോപ്പുകൾ തുടങ്ങിയ അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ ഒമ്പത് മുതൽ വൈകീട്ട് ആറ് വരെ തുറക്കും. വഴിയോര കച്ചവടവും വീടുകൾ തോറുമുള്ള മത്സ്യക്കച്ചവടവും പാടില്ല. വിവാഹം, മരണാനന്തര ചടങ്ങുകൾ കോവിഡ് മാനദണ്ഡങ്ങളിൽ മാത്രം പങ്കെടുക്കുക. കടകളിലും മറ്റും സന്ദർശക രജിസ്റ്റർ ഉണ്ടായിരിക്കണം. റേഷൻ കടകൾ പകൽ 11 മുതൽ അഞ്ച് വരെ മാത്രം. 10ന് താഴെയും 60 വയസ്സിന് മുകളിലും പ്രായമുള്ളവർക്ക് സാധനങ്ങൾ നൽകില്ല. യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ടി വി ശ്രീധരൻ അധ്യക്ഷനായി.