കായംകുളത്ത് ഡി.വൈ.എഫ്.ഐ പ്രവര്ത്തകന് കുത്തേറ്റ് മരിച്ചു
കായംകുളം: കായംകുളത്ത് ഡി.വൈ.എഫ്.ഐ പ്രവര്ത്തകന് കുത്തേറ്റ് മരിച്ചു. എം.എസ്.എ സ്കൂളിന് സമീപം താമസിക്കുന്ന സിയാദ് (36) ആണ് മരിച്ചത്. ക്വട്ടേഷന്‍ സംഘമാണ് കൊലയ്ക്ക് പിന്നിലെന്നാണ് പൊലീസ് പറയുന്നത്.
ചൊവ്വാഴ്ച രാത്രി 10 മണിയോടെ ഫയര്‍ സ്റ്റേഷനു സമീപത്താണ് സംഭവം നടന്നത്. ക്വാറെൈന്റന്‍ കേന്ദ്രത്തില്‍ ഭക്ഷണം നല്കി മടങ്ങുമ്പോഴാണ് സംഭവം.
കായംകുളം സ്വദേശി മുജാബാണ് കൊലപാതകം നടത്തിയതെന്നാണ് കണ്ടെത്തല്‍. ഇയാള്‍ നിരവധി ക്രമിനല്‍ കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറയുന്നു.
കൊലപാതകത്തിലെ മറ്റു പ്രതികള്‍ക്കായി പൊലീസ് അന്വേഷണം തുടങ്ങി. സി.പി.ഐ.എം എം.എസ്.എം ബ്രാഞ്ച് കമ്മിറ്റി അംഗം കൂടിയാണ് കൊല്ലപ്പെട്ട സിയാദ്. സിയാദിന്റെ െകാലപാതകത്തില്‍ പ്രതിഷേധിച്ച് കായംകുളം നഗരസഭ പരിധിയില്‍ സി.പി.ഐ.എം ഇന്ന് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തു.