സംസ്ഥാനത്ത് ഇന്ന് രണ്ട് കൊവിഡ് മരണം, മരിച്ചത് ആലപ്പുഴ, കോഴിക്കോട് സ്വദേശികൾ
ആലപ്പുഴ: സംസ്ഥാനത്ത് ഇന്ന് രണ്ട് കൊവിഡ് മരണം കൂടി.ആലപ്പുഴ, കോഴിക്കോട് സ്വദേശികളാണ് മരിച്ചത്. ആലപ്പുഴയിൽ കനാൽ വാർഡ് സ്വദേശി ക്ലീറ്റസ് ആണ് മരിച്ചത് .82 വയസായിരുന്നു. ഇന്നലെ രാത്രിയോടെയായിരുന്നു മരണം.കോഴിക്കോട് നല്ലളം സ്വദേശി അഹമ്മദ് ഹംസയും കൊവിഡ് ബാധിച്ച് മരിച്ചു. 72 വയസായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.സംസ്ഥാനത്ത് ഇന്നലെ ആറ് കൊവിഡ് മരണമാണ് സ്ഥിരീകരിച്ചത്.ഓഗസ്റ്റ് എട്ടിന് മരണമടഞ്ഞ പാലക്കാട് വിളയൂർ സ്വദേശിനി പാത്തുമ്മ (76),പതിനൊന്നിന് മരണമടഞ്ഞ വയനാട് കാരക്കാമല സ്വദേശി മൊയ്തു (59), പന്ത്രണ്ടിന് മരണമടഞ്ഞ കോഴിക്കോട് ചേളാവൂർ സ്വദേശിനി കൗസു (65),പതിനഞ്ചിന്ന് മരണമടഞ്ഞ കോഴിക്കോട് ബേപ്പൂർ സ്വദേശിനി രാജലക്ഷ്മി (61),പതിനാറിന് മരണമടഞ്ഞ തിരുവനന്തപുരം കൊല്ലപ്പുറം സ്വദേശിനി വിജയ (32),രണ്ടിന് മരണമടഞ്ഞ തിരുവനന്തപുരം ശ്രീകാര്യം സ്വദേശി സത്യൻ (54) എന്നിവരുടെ പരിശോധനാഫലമാണ് പോസിറ്റീവായത്.