കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മൈന്റ് സെന്ററുകള്‍ക്ക് തയ്യല്‍ തൊഴിലാളികളുടെ സഹായ ഹസ്തം
കാസർകോട് : കോവിഡ് വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ കോവിഡ് 19 ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ക്ക് കൈതാങ്ങായി തയ്യല്‍ തൊഴിലാളികള്‍. കാസര്‍കോട് ജില്ലയില്‍ 240 പുതപ്പ്, 20 പി.പി.ഇ കിറ്റ്, 3000 മാസ്ക്, 200 ബോട്ടില്‍ സാനിറ്റൈസര്‍, 20 പാക്കറ്റ് ബ്ലീച്ചിംഗ് പൗഡര്‍ എന്നിവ എ.ഡി.എം. എന്‍ ദേവിദാസിന് ആള് കേരള ടൈലേഴ്സ് അസോസിയേഷന് കാസര്‍കോട് ജില്ലാഭാരവാഹികള്‍ കൈമാറി.ജില്ലാ സെക്രട്ടറി കെ.വി.രാമചന്ദ്രന്, ജില്ലാ പ്രസിഡണ്ട് കെ.കുഞ്ഞമ്പു, ജോയിന്റ് സെക്രട്ടറി ശശിധരന്,പീതാംബരന് എന്നിവര്‍ പങ്കെടുത്തു. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 14 ജില്ലകളിലേയും ആശുപത്രികള്‍, പോലീസ് സ്റ്റേഷന് തുടങ്ങിയ ആവശ്യസേവന വിഭാഗങ്ങളില്‍ ആള്‍കേരള ടൈലേഴ്സ് അസോസിയേഷന് ഒന്നാംഘട്ട സഹായമായി 7 ലക്ഷം മാസ്കുകള്‍ നിര്‍മ്മിച്ചു നല്‍കിയിരുന്നു പിന്നീട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 2 ലക്ഷം രൂപ സംഭാവനയും ഇവര്‍ നല്‍കിയിരുന്നു.