ബുര്‍ഖ ധരിച്ചെത്തി ഗണേശ വിഗ്രഹം തകര്‍ത്ത സംഭവം: യുവതിക്കെതിരെ ബഹ്റിന് പൊലീസ് കേസെടുത്തു
മനാമ: സൂപ്പര്‍മാര്‍ക്കറ്റിനുള്ളിലെ ഗണപതി വിഗ്രഹങ്ങള്‍ തകര്‍ത്ത സംഭവത്തില്‍ യുവതിക്കെതിരെ ബഹ്റിന് പൊലീസ് കേസെടുത്തു. ഒരു വിഭാഗം ആളുകളെയും അവരുടെ ആചാരങ്ങളെയും അപകീര്‍ത്തിപ്പെടുത്തിയതിനാണ് കേസ്.
“54കാരിയായ സ്ത്രീക്കെതിരെ ജുഫൈറിലെ ഒരു കടയ്ക്ക് കേടുപാടുകള്‍ വരുത്തിയതിനും ഒരു വിഭാഗം ആളുകളെയും അവരുടെ ആചാരങ്ങളെയും അപകീര്‍ത്തിപ്പെടുത്തിയതിനും പൊലീസ് നിയമ നടപടികള്‍ സ്വീകരിച്ചു. അവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി പബ്ലിക് പ്രോസിക്യൂഷനിലേക്കു കൈമാറിയിട്ടുണ്ട്” -ബഹ്റിന് പൊലീസ് ട്വിറ്റര്‍ അക്കൗണ്ടില്‍ വ്യക്തമാക്കി.
സൂപ്പര്‍മാര്‍ക്കറ്റില്‍ വില്പനയ്ക്കുവച്ച ഗണപതി വിഗ്രഹങ്ങളെ ബുര്‍ഖ ധരിച്ചെത്തിയ സ്ത്രീ എറിഞ്ഞുടയ്ക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വെെറലായിരുന്നു. ഗണേശ ചതുര്‍ത്ഥിയോടനുബന്ധിച്ച് നിരവധി ഗണപതി വിഗ്രഹങ്ങള്‍ കടയിലുണ്ടായിരുന്നു. ഈ വിഗ്രഹങ്ങളാണ് സ്ത്രീ നശിപ്പിച്ചത്. വില്‍പ്പനയ്ക്കുവച്ച ഗണപതി വിഗ്രഹത്തിനിടുത്ത് ബുര്‍ഖ ധരിച്ച സ്ത്രീകള്‍ നില്‍ക്കുന്നത് വീഡിയോയില്‍ കാണാം.
ഒരാള്‍ വിഗ്രഹങ്ങള്‍ എറിഞ്ഞുടയ്ക്കുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ മറ്റൊരു സ്ത്രീ വീഡിയോയില്‍ പകര്‍ത്തുന്നുമുണ്ട്. കടയിലെ ജീവനക്കാരനോട് സ്ത്രീ ദേഷ്യപ്പെട്ട് സംസാരിക്കുന്നതും വീഡിയോയില്‍ കാണാം. ബഹ്റിന് ഒരു മുസ്ലീം രാജ്യമാണെന്ന് അറബിയില്‍ പറഞ്ഞുകൊണ്ട് വിഗ്രഹങ്ങള്‍ എറിഞ്ഞുടക്കുകയായിരുന്നു. “ഈ പ്രതിമകളെ ആരാണ് ആരാധിക്കുന്നതെന്ന് നമുക്ക് നോക്കാം. പൊലീസിനെ വിളിക്കൂ”. മറ്റൊരു സ്ത്രീ പറയുന്നതും വീഡിയോയിലുണ്ട്. മതവിശ്വാസത്തെ അപമാനിച്ച വനിതക്കെതിരെ പൊലീസ് നടപടി സ്വീകരിച്ചതായി ബഹ്റിന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Capital Police took legal steps against a woman, 54, for damaging a shop in Juffair and defaming a sect and its rituals, in order to refer her to the Public Prosecution.
— Ministry of Interior (@moi_bahrain) August 16, 2020