സെമിനാരിയില്‍ നിന്ന് ചാടിപ്പോയ ആല്ബിന് ലൈംഗിക വൈകൃതത്തിന് അടിമ, അന്വേഷണ സംഘത്തെ പോലും ഞെട്ടിച്ച് പ്രതിയുടെ ഫോണിന്റെ പ്രൊഫൈല്‍ ചിത്രം
കാസര്‍കോട്: അന്മേരി വധക്കേസില്‍ പ്രതിയായ സഹോദരന് ബളാല്‍ അരിങ്കല്ലിലെ ഓലിക്കല്‍ വീട്ടില്‍ ആല്‍ബിനെതിരെ(22) പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. മൊബൈല്‍ ഫോണ്‍ പരിശോധിച്ച അന്വേഷണസംഘം ഞെട്ടി. ഫോണിന്റെ പ്രൊഫൈല്‍ ചിത്രമായി നല്‍കിയിരിക്കുന്നത് ചെകുത്താന്റെ പടം. കൂട്ടത്തില്‍ സ്പൈഡര്മാനുമുണ്ട്. സാധാരണ മനോനിലയുള്ള ആരും ചെകുത്താന്റെ ചിത്രം പ്രൊഫൈല്‍ ആക്കാറില്ല. ഇതു മാത്രമല്ല മൊബൈലിലെ വാള്‍പേപ്പര്‍ ദൃശ്യമാകട്ടെ 2018 ല്‍ പുറത്തിറങ്ങിയ ‘വിഷം’ എന്ന ഹിന്ദി സിനിമയുടേതും.
വില്ലന്മാരെയും ആന്റി ഹീറോമാരെയും ഇഷ്ടപ്പെട്ടിരുന്ന പ്രതിയുടെ ടീഷര്‍ട്ടുകളില്‍ പോലും വിഷം തുപ്പുന്ന ചിത്രങ്ങള്‍ ആണ് പ്രിന്റ് ചെയ്തിരിക്കുന്നത്. ഫോണില്‍ ഈ ദൃശ്യങ്ങള്‍ കണ്ടെത്തിയ അന്വേഷണ ഉദ്യോഗസ്ഥരായ വെള്ളരിക്കുണ്ട് ഇന്‍സ്പെക്ടര്‍ കെ. പ്രേംസദനും എസ്. ഐ ശ്രീദാസ് പുത്തൂരും സൈബര്‍ സെല്ലിന്റെ സഹായത്തോടെ മൊബൈലിലെ സെര്‍ച്ച് ഹിസ്റ്ററി പരിശോധിച്ചതോടെയാണ് കേസില്‍ വഴിത്തിരിവ് ഉണ്ടായത്.
വിഷം ചേര്‍ക്കുന്ന വിധവും, വിഷത്തിന്റെ മാരക ശേഷിയും, ചേര്‍ത്തു നല്‍കേണ്ട ഡോസിനെ കുറിച്ചും, എലിവിഷം നല്കിയാലുള്ള മരണത്തിന്റെ വേഗതയുമെല്ലാം ആല്ബിന് തന്റെ മൊബൈലിലൂടെ ഇന്റര്‍നെറ്റില്‍ നിന്ന് പരതി എടുത്തിരിക്കുന്നു. ഈ വിവരങ്ങള്‍ സെര്‍ച്ച് ചെയ്തു ശേഖരിക്കാന്‍ ദിവസങ്ങള്‍ നീണ്ട ക്രിമിനല്‍ ഗവേഷണം തന്നെ പ്രതി നടത്തിയതായി കണ്ടെത്തി.
എല്ലാം ഉറപ്പിച്ച് എത്തി
ലോക്ക് ഡൗണില്‍ നാട്ടിലേക്ക് ആല്ബിന് എത്തിയത് കുടുംബത്തെ കൂട്ടക്കൊല നടത്തി ആഡംബര ജീവിതം നയിക്കാന്‍ തീരുമാനിച്ചുറപ്പിച്ചു തന്നെയായിരുന്നുവെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. ശാസ്ത്രീയമായ തെളിവുകള്‍ നിരത്തിവച്ച് ഒരു ദിവസം മുഴുവന്‍ നടത്തിയ ചോദ്യം ചെയ്യലിലാണ് ആല്ബിന് കുറ്റം സമ്മതിച്ചത്. തങ്ങളുടെ സര്‍വീസിനിടയില്‍ ഈ പ്രായത്തിലുള്ള ഇത്രയും ക്രൂരനായ കുറ്റവാളിയെ കണ്ടിട്ടില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇരുപത്തിരണ്ടുകാരനായ ഒരാള്‍ക്ക് ഇത്രയും മൃഗീയമായ മനസ് ഉണ്ടാകുമോ എന്നതാണ് പോലീസിനെയും നടുക്കുന്നത്. ഭക്ഷ്യവിഷബാധയായി തള്ളുമായിരുന്ന ഒരു സംഭവം കേരളം ഞെട്ടിയ കൊലപാതകമായി തെളിയിക്കപ്പെട്ടത് വെള്ളരിക്കുണ്ട്, ചെറുപുഴ പൊലീസിന്റെ അന്വേഷണമികവ് തന്നെയാണ്.
ജോലിയില്‍ നിന്ന് ഒഴിവാക്കി
പിടിയിലായ ആല്‍ബിനെ കുറിച്ച് നാട്ടുകാര്‍ക്ക് പറയാനുള്ളത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. വീട്ടില്‍ അടങ്ങി ഇരിക്കുമ്ബോഴും കൊടും ക്രിമിനലിനെ നാട്ടുകാരില്‍ ചിലരെങ്കിലും തിരിച്ചറിഞ്ഞിരുന്നു. നേരത്തെ തന്നെ ക്രിമിനല്‍ സ്വഭാവം പ്രകടിപ്പിക്കുകയും മോഷണമൊക്കെ നടത്തുകയും ചെയ്ത ഇയാള്‍ തമിഴ്നാട്ടില്‍ പഠിക്കാന്‍ പോയ ശേഷമാണ് സ്വഭാവത്തില്‍ മാറ്റം വന്നതെന്ന് ചിലരെങ്കിലും കരുതുന്നു. ജിംനേഷ്യത്തില്‍ ചേര്‍ന്ന് ആരോഗ്യം മെച്ചപ്പെടുത്തിയ ആല്ബിന് മാതാപിതാക്കളെയും സഹോദരിയെയും വകവരുത്താന്‍ പദ്ധതിയിട്ടു. സെമിനാരിയില്‍ പഠിക്കാന്‍ പോയതിനാല്‍ ബിബിന്‍ ആല്ബിന് ഒരു തടസം അല്ലായിരുന്നു. ആല്‍ബിനേയും സെമിനാരിയില്‍ വിട്ട് പഠിപ്പിക്കാനായിരുന്നു വീട്ടുകാരുടെ ആഗ്രഹം. എന്നാല്‍ അല്ബിന് അതിന് സമ്മതിച്ചില്ല. പന്ത്രണ്ടാം ക്ലാസ് പഠനത്തിന് ശേഷം സെമിനാരിയില്‍ വൈദിക പഠനത്തിന് ചേര്‍ത്ത സ്ഥലത്ത് നിന്ന് ആല്ബിന് ചാടിപ്പോവുകയായിരുന്നു.
വെള്ളരിക്കുണ്ടിലെ പച്ചക്കറി കടയിലും ബേക്കറിയിലും ജോലിക്ക് നിന്നിരുന്ന ആല്ബിന് അവിടെ ചില സാമ്ബത്തിക തിരിമറി നടത്തിയതിന് ഒഴിവാക്കപ്പെട്ടു. പിന്നീടാണ് തമിഴ്നാട്ടില്‍ പഠിക്കാന്‍ പോകുന്നുവെന്ന് വീട്ടുകാരോടും നാട്ടുകാരോടും പറഞ്ഞു നാട്ടില്‍ നിന്ന് ‘മുങ്ങി’യത്. ബളാലില്‍ നിന്ന് വിട്ടതിനു ശേഷം വഴിവിട്ട ബന്ധങ്ങളും ധാരാളം മോശം സുഹൃത്തുക്കളും ആല്ബിനുണ്ടായി. ലൈംഗിക വൈകൃതത്തിന് അടിമയായിരുന്നു ആല്‍ബിനെന്ന് ഇയാളൈ അറിയുന്ന ചിലര്‍ സാക്ഷ്യപ്പെടുത്തുന്നു. സദാസമയവും മൊബൈല്‍ ഫോണില്‍ അശ്ലീല വീഡിയോ കണ്ടിരുന്നെന്ന വിവരവും പുറത്തു വന്നിട്ടുണ്ട്.
പ്രത്യേക മാനസിക സ്വഭാവം കാണിച്ചിരുന്ന ആല്‍ബിനെ ചിലരെങ്കിലും അകറ്റി നിറുത്തിയിരുന്നു. ഇയാളുടെ സ്വഭാവം അറിഞ്ഞ സമീപവാസികളില്‍ ചിലര്ആല്ബിനെ കൗണ്‍സിലിംഗിന് അയയ്ക്കണമെന്ന് ബന്ധുക്കളോട് പറഞ്ഞിരുന്നു. ഈ മാസം അഞ്ചിനാണ് ഐസ്ക്രീമില് എലിവിഷം ചേര്‍ത്തു നല്‍കിയതിനെ തുടര്‍ന്ന് സഹോദരി ആന്‍ മേരി (16) മരിച്ചത്.