ചന്ദ്രികയിൽ എത്തിയ കള്ളപ്പണം :മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരെ എൻഫോഴ്സ്മെന്റ് അന്വേഷണം തുടരാം: ഹൈക്കോടതി
കൊച്ചി :മുൻ മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞിനെതിരെയുള്ള സാമ്പത്തിക ആരോപണങ്ങളിൽ എൻഫോഴ്സ്മെന്റ് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. വിജിലൻസ് അന്വേഷണവുമായി സഹകരിക്കണമെന്ന് കോടതി നിർദേശിച്ചു.
ഇബ്രാഹിം കുഞ്ഞിന് ഭരണ ചുമതലയുള്ള ചന്ദ്രിക ദിനപ്പത്രംകള്ളപ്പണം വെളുപ്പിച്ചതും ഇബ്രാഹിം കുഞ്ഞിന്റെ സ്വത്ത് വിവരങ്ങൾ അന്വേഷിക്കണമെന്നുമുള്ള ഹർജികളിലാണ് ജസ്റ്റിസ് സുനിൽ തോമസിന്റെ ഉത്തരവ്. ഹർജിക്കാരൻ ഉന്നയിച്ചിട്ടുള്ള എല്ലാ ആരോപണങ്ങളും ED അന്വേഷിക്കണം. വിജിലൻസ് ED യുമായി സഹകരിക്കണമെന്നും ED ആവശ്യപ്പെടുന്നരേഖകൾ കൈമാറണമെന്നും കോടതി നിർദേശിച്ചു.
കളമശ്ശേരി സ്വദേശി ജി. ഗിരീഷ് ബാബു സമർപ്പിച്ച ഹർജികൾ കോടതി തീർപ്പാക്കി. അന്വേഷണത്തിൽ പരാതി ഉണ്ടെങ്കിൽ ഹർജിക്കാരന് കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.