കർണാടക ഉഡുപ്പി ബൈന്ദൂരിൽ നാല് മത്സ്യത്തൊഴിലാളികള്‍ കടലിൽ മുങ്ങി മരിച്ചു
കുന്ദാപുര : ബൈന്തൂറില്‍ മത്സ്യബന്ധന ബോട്ട് തിരമാലയില്‍പെട്ട് തകര്‍ന്ന് നാല് മീന്‍പിടുത്ത തൊഴിലാളികള്‍ മരിച്ചു. നാഗരാജ് ഖാര്‍വി, ലക്ഷ്മണ് ഖാര്‍വി, ശേഖര്‍, മഞ്ചുനാഥ് എന്നിവരാണ് അപകടത്തില്‍പെട്ടത്.
സാഗരശ്രീ എന്ന ബോട്ടില്‍ 11 പേരാണുണ്ടായിരുന്നത്. ശേഷിച്ചവരെ മറ്റു ബോട്ടുകളിലെ തൊഴിലാളികള്‍ ചേര്‍ന്ന് രക്ഷിച്ചു. ബൈന്തൂര്‍ കോടേരിയില് പാറയില്‍ ഇടിച്ച് തകര്‍ന്ന ബോട്ടില്‍ നിന്ന് എല്ലാവരും തെറിച്ച് കടലില്‍ വീഴുകയായിരുന്നു.കർണാടക ഉഡുപ്പി ബൈന്ദൂരിൽ നാല് മത്സ്യത്തൊഴിലാളികള്‍ കടലിൽ മുങ്ങി മരിച്ചു