പാർലമെൻറ് കെട്ടിടത്തിൽ തീപിടുത്തം; തീ നിയന്ത്രണവിധേയമാക്കിയെന്ന് അധികൃതർ
ന്യൂ ഡൽഹി :പാർലമെൻറ് വളപ്പിലെ കെട്ടിടത്തിൽ തീപിടുത്തം. കെട്ടിടത്തിൻെറ ആറാം നിലയിലാണ് തീ പടർന്നത്. ഫയർഫോഴ്സിൻെറ അഞ്ച് യൂനിറ്റുകൾ സ്ഥലത്തെത്തിയതായി വാർത്താ ഏജൻസിയായ എ.എൻ.ഐ അറിയിച്ചു.
തീ നിയന്ത്രണവിധേയമാക്കിയതായി അധികൃതർ പറഞ്ഞു. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് കരുതുന്നു. അന്വേഷണം തുടരുകയാണ്. കൂടുതൽ വിശദാംശങ്ങൾ ഉടൻ പുറത്തു വരും.