കാസര്‍കോട് ഒരു കോവിഡ് മരണം കൂടി; മരിച്ചത് സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട 71 കാരൻ
കാസര്‍കോട്:കാസര്‍കോട്ട് ഒരു കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടയാളാണ് മരിച്ചത്. കാസര്‍കോട് നഗരസഭാ പരിധിയിലെ മോഹനന് (71) ആണ് മരിച്ചത്.
സുബ്ബ പൂജാരി-പൂവത്ത ദമ്പതികളുടെ മകനാണ്.ഭാര്യ: പ്രേമ. മക്കള്‍: ഉദയന്‍, ഗീത, സവിത, ബബിത. മരുമക്കള്‍: ശൈലജ, ജയേന്ദ്ര, പത്മനാഭ, നവീന്‍. സഹോദരന്: ഉപേന്ദ്രന്.സമ്പര്‍ക്ക പട്ടികയിലുണ്ടായിരുന്ന മോഹനന് ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ പരിശോധിച്ചപ്പോഴാണ് കോവിഡ് സ്ഥിരീകരിച്ചത്. പിന്നീട് പരിയാരം കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മോഹനന് ഞായറാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. കോവിഡ് പ്രോട്ടോകോള്‍ പ്രകാരം സംസ്ക്കാരം നടത്തും.