സംസ്ഥാനത്ത് ഇന്ന് ഏഴ് കൊവിഡ് മരണം, മരിച്ചവരിൽ പൂജപ്പുര സെൻട്രൽ ജയിലിലെ തടവുകാരനും
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏഴ് കൊവിഡ് മരണം സ്ഥിരീകരിച്ചു. വയനാട്, കണ്ണൂര്‍, ആലപ്പുഴ, പത്തനംതിട്ട, തിരുവനന്തപുരം,മലപ്പുറം ജില്ലകളിലാണ് മരണം റിപ്പോർട്ട് ചെയ്തത്. വയനാട്ടിൽ വാളാട് സ്വദേശി ആലിയാണ് മരിച്ചത്. 73 വയസായിരുന്നു. മാനന്തവാടി ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയായിരുന്നു മരണം. അർബുദബാധിതനായിരുന്നു. ജൂലായ് 28നാണ് കൊവിഡ് സ്ഥിരീകരിച്ചത്. പൂജപ്പുര സെൻട്രൽ ജയിലിലെ തടവുകാരൻ കൊവിഡ് ബാധിച്ച് മരിച്ചു.വിചാരണ തടവുകാരനായ മണികണ്ഠൻ(72) ആണ് മരിച്ചത്.നാല് ദിവസം മുമ്പാണ് രോഗം സ്ഥിരീകരിച്ചത്.ഒന്നരവർഷമായി പൂജപ്പുര ജയിലിൽ തടവുകാരനാണ്.
പത്തനംതിട്ടയിലും കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. കോന്നി സ്വദേശി ഷെഷറുബാനാണ് മരിച്ചത്. 54 വയസായിരുന്നു. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. മരണത്തിന് മണിക്കൂറുകൾക്ക് മുമ്പാണ് രോഗം സ്ഥിരീകരിച്ചത്. കണ്ണൂര്‍ സ്വദേശി കൃഷ്ണന് ആണ് മരിച്ചത്. ശനിയാഴ്ച രാത്രിയായിരുന്നു മരണം. വ്യാഴാഴ്ചയോടെയാണ് പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു ഇദ്ദേഹം.തിരുവനന്തപുരം ചിറയിന്‍കീഴ് സ്വേദേശി രമാദേവി (68)യും കൊവിഡ് മൂലം മരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മരിച്ച പരവൂര്‍ സ്വദേശി കമലമ്മ (85)യ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മരണത്തിനു ശേഷം നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.ആലപ്പുഴ പത്തിയൂർ സ്വദേശി ആനന്ദഭവനത്തിൽ സദാനന്ദൻ (63) കൊവിഡ് ബാധിച്ച് മരിച്ചു. ഹൃദ്രോഗം. കരൾ, വൃക്ക സംബന്ധമായ അസുഖങ്ങളുണ്ടായിരുന്നു. ആലപ്പുഴ മെഡിക്കൽ കോളജിൽ ഇന്നലെ രാത്രിയാണ് മരണം സംഭവിച്ചത്. സംസ്ഥാനത്ത് ഇന്നലെ ഏഴ് കൊവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്.