തിരുവനന്തപുരം: ആന്‍്റിജന്‍ പരിശോധനയില്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 53 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 50 തടവുകാരും രണ്ടു ജയില്‍ ജീവനക്കാരും ജയില്‍ ഡോക്ടറുമാണു ഇന്ന് കൊവിഡ് പോസിറ്റീവായത്. ഇതുവരെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ മാത്രം 218 പേര്‍ക്കാണു രോഗം സ്ഥിരീകരിച്ചത്.
പുതുതായി ജയിലിലേക്കു കൊണ്ടുവരുന്ന പ്രതികളെ പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റി കോവിഡ് പരിശോധന നടത്തിയ ശേഷം മാത്രമായിരുന്നു ജയിലിനുള്ളിലേക്ക് പ്രവേശിപ്പിച്ചിരുന്നത്. അതുകൊണ്ടുതന്നെ ജയിലിനുള്ളില്‍ രോഗം പടരാനുള്ള സാധ്യത കുറവായിരുന്നു. എന്നാല്‍ അന്തേവാസികളില്‍ ഒരാള്‍ക്ക് കൊവിഡ് ലക്ഷണങ്ങള്‍ കണ്ടെത്തിയതോടെയാണ് ജയിലിലെ മുഴുവന്‍ അന്തേവാസികള്‍ക്കും പരിശോധന നടത്താന്‍ തീരുമാനമായത്.
കുറ്റവാളികള്‍ക്ക് പുറമേ ഒരു അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ക്കും കഴിഞ്ഞ ദിവസം രോ സ്ഥിരീകരിച്ചിരുന്നു. ഇതുകൂടാതെ ജയിലില്‍ നിന്നു തന്നെ ജയില്‍ ആസ്ഥാനത്ത് ശുചീകരണത്തിന് വന്ന രണ്ട് അന്തേവാസികള്‍ക്കും രോ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനു പിന്നാലെ ജയില്‍ ആസ്ഥാനം മൂന്നു ദിവസത്തേക്ക് അടച്ചിടാന്‍ ജയില്‍ ഡിജിപി ഉത്തരവിട്ടിരുന്നു.
കഴിഞ്ഞ ദിവസം 99 പേരില്‍ പരിശോധന നടത്തിയപ്പോള്‍ 59 പേര്‍ക്കും തൊട്ടുപിന്നാലെ 100 പേരില്‍ പരിശോധന നടത്തിയപ്പോള്‍ 42 പേര്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു. ഇന്നലെ 163 പേരെ പരിശോധിച്ചതിലാണ് 63 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. വരും ദിവസങ്ങളില്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ മാത്രമുള്ള 975 അന്തേവാസികള്‍ക്കും കൊവിഡ് പരിശോധന നടത്താനാണ് തീരുമാനം. ഇതിനോടൊപ്പം തന്നെ ജയിലിലെ മറ്റ് ഉദ്യോഗസ്ഥര്‍ക്കും പരിശോധന നടത്താന്‍ തീരുമാനമായിട്ടുണ്ട്. നാലു ദിവസമായി ജയിലില്‍ ആന്‍്റിജന്‍ പരിശോധന നടത്തിവരികയാണ്.