കാസർകോട് 440 കുപ്പി ഗോവൻമദ്യം റെയ്ഞ്ച് എക്സൈസ് സംഘം പിടിച്ചു
കാസർകോട്. : കോളിയടുക്കം കുണ്ട്യങ്ങാനത്ത് പറമ്പിൽ സൂക്ഷിച്ച 440 കുപ്പി ഗോവൻമദ്യം കാസർകോട് റെയ്ഞ്ച് എക്സൈസ് സംഘം പിടിച്ചു. പാപ്പു എന്ന കെ. പ്രമോദിന്റെ (26) പേരിൽ കേസെടുത്തു. 180 മില്ലിയുടെ കുപ്പികൾ മൂന്ന് പ്ലാസ്റ്റിക്ക് ചാക്കുകളിലായാണ് സൂക്ഷിച്ചിരുന്നത്. എക്സൈസ് ഇൻസ്പെക്ടർ ടി. രമേശ്, പ്രിവൻറീവ് ഓഫീസർമാരായ എം.കെ. ബാബുകുമാർ, കെ.കെ. ബാലകൃഷ്ണൻ, സിവിൽ എക്സൈസ് ഓഫീസർമാരായ മനോജ് കുമാർ, വി. ബാബു, ഷെമീൽ, പ്രവീൺകുമാർ എന്നിവരുടെ സംഘമാണ് റെയ്ഡ് നടത്തിയത്.