ദോഹ: ഇന്ത്യക്കാര്‍ക്ക് ഖത്തറിലേക്ക് യാത്ര ചെയ്യാന്‍ വഴിയൊരുങ്ങി. നിബന്ധനകള്‍ക്ക് വിധേയമായി ഇന്ത്യന്‍ വിമാനകമ്ബനികള്‍ക്കും ഖത്തര്‍ എയര്‍വേയ്സിനും സര്‍വീസ് നടത്താനുള്ള എയര്‍ബബിള്‍ ധാരണാപത്രത്തില്‍ ഇന്ത്യന്‍ വ്യോമയാന മന്ത്രാലയവും ഖത്തര്‍ സിസിവല്‍ ഏവിയേഷന്‍ അതോറിറ്റിയും ഒപ്പുവെച്ചു. ആഗസ്്റ്റ് 18ന് ഉത്തരവ് പ്രാബല്യത്തില്‍വരും.
പ്രതിവാര സര്‍വീസുകളായിരിക്കും ഇരുരാജ്യങ്ങളിലെയും കമ്ബനികള്‍ നടത്തുക. സീറ്റുകള്‍ പങ്കുവെച്ചായിരിക്കും സര്‍വീസ് നടത്തുക. ഖത്തര്‍ വിസയുള്ള ഏത് ഇന്ത്യക്കാരനും ഇതുവഴി ഖത്തറിലേക്ക് എത്താം. ഖത്തര്‍ എയര്വേയ്സില് ഖത്തറിേലക്ക് മടങ്ങുന്ന ഇന്ത്യക്കാര്‍ക്ക് യാത്രക്ക് മുമ്ബ് കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാണ്. നാട്ടിലുള്ള ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്‍െറ (ഐ.സി.എം.ആര്) അംഗീകാരമുള്ള ഏത് മെഡിക്കല്‍ സെന്ററിലും കോവിഡ് പരിശോധന നടത്താം.
www.icmr.gov.in ല്‍ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെയും അഗീകൃത പരിശോധനകേന്ദ്രങ്ങളുെട പട്ടിക ഉണ്ട്.
ആഗസ്റ്റ് 13 മുതലാണ് ഖത്തറിലേക്ക് വരുന്ന ചില രാജ്യക്കാര്‍ക്ക് ഖത്തര്‍ എയര്‍വേയ്സ് കോവിഡ് നെഗറ്റീവ് സട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത്. യാത്രക്ക് 72 മണിക്കൂറിനുള്ളിqataലെ കോവിഡ് ആര്.ടിപി.സി.ആര് പരിശോധന സര്‍ട്ടിഫിക്കറ്റ് ആണ് ഹാജരാക്കേണ്ടത്. ഇതിന്‍െറ ചെലവ് യാത്രക്കാരന് തന്നെ വഹിക്കണം. ചെക്ക് ഇന്‍ സമയത്ത് സര്‍ട്ടിഫിക്കറ്റിന്‍െറ കോപ്പി ഖത്തര്‍ എയര്‍വേയ്സിന്‍െറ വെബ്സൈറ്റില്‍ നിന്ന് കിട്ടുന്ന നിശ്ചിത ഫോറം പൂരിപ്പിച്ചത് എന്നിവ ഇല്ലാത്തവര്‍ക്ക് യാത്ര ചെയ്യാന്‍ കഴിയില്ല. കുടുംബാംഗങ്ങളോടൊപ്പം വരുന്ന 12 വയസിന് താഴെയുള്ള കുട്ടികളെ ഈ നിബന്ധനയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ആഗസ്റ്റ് ഒന്നുമുതല്‍ ഐഡി കാലാവധി കഴിഞ്ഞ ഇന്ത്യക്കാര്‍ക്കടക്കം റീ എന്‍ട്രി പെര്‍മിറ്റ് എടുത്ത് ഖത്തറിലേക്ക് മടങ്ങാനുള്ള അനുമതിയുണ്ട്. https://portal.www.gov.qa/wps/portal/qsports/home എന്ന ഖത്തര്‍ പോര്‍ട്ടല്‍ വഴിയാണ് ഇതിന് അപേക്ഷ സ്വീകരിക്കുന്നത്. വിസാകാലാവധി കഴിഞ്ഞതിനുള്ള ഫീസ് ഒഴിവാക്കിയിട്ടുമുണ്ട്.