എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ നില അതീവ ഗുരുതരം, തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയെന്ന് മെഡിക്കൽ ബുള്ളറ്റിൻ
ചെന്നൈ : കൊവിഡ് 19 ബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്ന ഗായകൻ എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട്. ആരോഗ്യ സ്ഥിതി വഷളായതിനെ തുടർന്ന് ഇദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരിക്കുകയാണ്. ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടയാണ് ബാലസുബ്രഹ്മണ്യം ഇപ്പോൾ തുടരുന്നതെന്ന് മെഡിക്കൽ ബുള്ളറ്റിനുലൂടെ ആശുപത്രിവൃത്തങ്ങൾ അറിയിച്ചു.ഓഗസ്റ്റ് 5നാണ് നേരിയ കൊവിഡ് ലക്ഷണങ്ങളെ തുടർന്ന് ബാലസുബ്രഹ്മണ്യത്തെ ചെന്നൈ എം.ജി.എം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. താൻ സുരക്ഷിതനാണെന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വീഡിയോയിലൂടെ അദ്ദേഹം ആരാധകരെ അറിയിക്കുകയും ചെയ്തിരുന്നു.