മംഗളൂരുവില്‍ ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കാസർകോട് സ്വദേശിനി മരിച്ചു
കാസര്‍കോട്: രണ്ടാഴ്ച്ച മുമ്പ് മംഗളൂരുവില്‍ ബൈക്കപകടത്തില്‍ പരിക്കേറ്റ് ഗുരുതരനിലയില്‍ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന നെല്ലിക്കുന്ന് സ്വദേശിനി മരിച്ചു. മംഗളൂരുവിലെ ഒരു സ്ഥാപനത്തിലെ ജീവനക്കാരനും വിദ്യാനഗര്‍ ഉദയഗിരി സ്വദേശിയുമായ രത്നാകരന്റെ ഭാര്യ നെല്ലിക്കുന്ന് ബീച്ച് റോഡ് സൂരപ്പ കോമ്പൗണ്ടിലെ സമിത(39)യാണ് വെള്ളിയാഴ്ച്ച മരണത്തിന് കീഴടങ്ങിയത്. ഭര്‍ത്താവിനും മക്കള്‍ക്കൊപ്പം മംഗളൂരുവിലെ ഫഌറ്റിലായിരുന്നു താമസം. രണ്ടാഴ്ച്ച മുമ്പ് ഫഌറ്റില്‍ നിന്ന ഇറങ്ങി നടക്കുമ്പോള്‍ പിന്നില്‍ നിന്നുമെത്തിയ ബൈക്കിടിച്ചാണ് അപകടം. വിജയന്റെയും സത്യാവതിയുടെയും മകളാണ്. മക്കള്‍: ശ്രീരാഗ്, ശിഖ. സഹോദരങ്ങള്‍: വരുണ്‍കുമാര്‍, ശ്രീജ, സൂര്യ