ഉത്ര കൊലപാതകം; കേസിലെ പ്രതി സൂരജ് മാത്രം, കുറ്റപത്രം സമർപ്പിച്ചു
കൊല്ലം: ഉത്ര കൊലപാതകത്തിൽ ഭർത്താവ് സൂരജിന് എതിരെയുള്ള കുറ്റപത്രം സമർപ്പിച്ചു. സൂരജ് മാത്രമാണ് കേസിലെ പ്രതി. പണം തട്ടാൻ ക്രൂരമായ കൊല നടത്തിയെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. രണ്ട് തവണ പാമ്പിനെ കൊണ്ട് സൂരജ് ഉത്രയെ കടിപ്പിച്ചിട്ടുണ്ട്. രണ്ട് തവണയും തെളിവ് നശിപ്പിക്കാൻ ഇടപടലുണ്ടായി. പണം തട്ടിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് കൊലപാതകം നടത്തിയത്. കൊലപാതകം, കൊലപാതക ശ്രമം, ഗുരുതരമായി പരിക്ക് ഏൽപ്പിക്കൽ, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് സൂരജിന് എതിരെയുള്ളത്.അന്വേഷണത്തിന് പൊലീസിനെ സഹായിച്ച വിദഗ്ധ സമിതി അംഗങ്ങളെ എല്ലാം ഉൾപ്പെടുത്തിയാണ് സാക്ഷിപ്പട്ടിക തയ്യാറാക്കിയിട്ടുള്ളത്. കേസിലെ രണ്ടാം പ്രതിയായിരുന്ന പാമ്പ് പിടുത്തകാരൻ സുരേഷിനെ മാപ്പുസാക്ഷി ആക്കിയിരുന്നു. ഉത്രയുടെ അച്ഛന്റെയും സഹോദരന്റെയും പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം . 83 ദിവസം കൊണ്ടാണ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.കൊട്ടാരക്കര റൂറൽ എസ്.പിയുടെ നേതൃത്വത്തിൽ ജില്ലാക്രൈം ബ്രാഞ്ച് സംഘമാണ് കേസ് അന്വേഷിച്ചത്. അന്വേഷണ സംഘത്തിന് വിദഗ്ധ ഉപദേശം നൽകുന്നതിന് വേണ്ടി വനം, ആരോഗ്യം എന്നി വകുപ്പുകളിൽ നിന്നുള്ള ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. പുനലൂർ ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. ഡി.ജി.പിയുടെ അന്തിമ അനുമതി വൈകിയതിനെ തുടർന്നാണ് കുറ്റപത്രം സമർപ്പിക്കാൻ വൈകിയത്. ആയിരത്തിലധികം പേജുള്ള കുറ്റപത്രത്തിൽ അസൂത്രിതമായി നടത്തിയ കൊലപാതകം എന്ന് വ്യക്തമാക്കിയിട്ടുണ്ട്. വനം വന്യജീവി നിയമം അനുസരിച്ച് വനംവകുപ്പ് ഇന്നലെ ആദ്യത്തെ കുറ്റപത്രം സമർപ്പിച്ചിരുന്നു.
കാസര്‍കോട്: നഗരസഭയിലെ 1, 2, 35, 36, 37, 38 വാര്‍ഡുകള്‍ ഉള്‍കൊള്ളുന്ന തീരദേശ മേഖലയില്‍ സ്വയം പ്രതിരോധം തീര്‍ത്ത് രോഗമുക്തി നേടി മല്‍സ്യത്തൊഴിലാളികള്‍. ചേരങ്കൈ മുതല്‍ ഹാര്‍ബര്‍ വരെ വ്യാപിച്ചുകിടക്കുന്ന തീരദേശ വാര്‍ഡുകളില്‍ നഗരസഭയും പൊലീസും ജനപ്രതിനിധികളും മത്സ്യതൊഴിലാളികളും ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചതോടെ രോഗവ്യാപനം തടയാനായി. നഗരത്തിലെ മത്സ്യ മാര്‍ക്കറ്റില്‍ മത്സ്യം വിറ്റ് ഉപജീവനം നടത്തിയിരുന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കോവിഡ് പോസിറ്റീവായതോടെ തീരദേശത്ത് വറുതിയുടെ നാളുകളായിരുന്നു. എം.എല്‍.എയുടെ നേതൃത്വത്തില്‍ നഗരസഭാ ഭരണ സമിതിയും പ്രദേശത്തെ ജനങ്ങളും ഒറ്റകെട്ടായി മഹാമാരിയെ പിടിച്ചുകെട്ടാന്‍ നടത്തിയ തീവ്രശ്രമങ്ങള്‍ ഫലം കണ്ടുതുടങ്ങി. സമൂഹ വ്യാപനമെന്ന ആശങ്ക മാറി. പ്രദേശത്തെ രാഷ്ട്രീയ, സാമൂഹിക പ്രവര്‍ത്തകരും ക്ഷേത്ര, മസ്ജിദ് കമ്മിറ്റികളും ബോധവല്‍ക്കരത്തിന് നേതൃത്വം നല്കി. 101 രോഗികളാണ് കടപ്പുറത്തുണ്ടായിരുന്നത്. ഇതില്‍ ഭൂരിഭാഗവും രോഗം ഭേദമായി തിരിച്ചെത്തി. ട്രോളിംഗ് നിരോധനം കഴിഞ്ഞ് മറ്റു സ്ഥലങ്ങളില്‍ മത്സ്യ ബന്ധനം തുടരുമ്പോള്‍ ജില്ലയുടെ തീരമേഖലയില്‍ രോഗ വ്യാപനത്തെ തുടര്‍ന്ന് മത്സ്യ ബന്ധനം നടന്നിരുന്നില്ല. ഇന്ന് ഉച്ചയ്ക്ക് ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടര്‍ മത്സ്യത്തൊഴിലാളി സംഘടനാ നേതാക്കളുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. കസബ കടപ്പുറത്ത് ഇന്ന് മൂന്ന് തോണികള്‍ കടലിലിറങ്ങി.