ഡിജിപി ലോക്നാഥ് ബെഹ്റ നിരീക്ഷണത്തില്‍
തിരുവനന്തപുരം : സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ കോവിഡ് സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. മലപ്പുറം ജില്ലാ കളക്ടര്‍ക്കും പൊലീസ് മേധാവിക്കും കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഡിജിപിയുടെ നടപടി. ഇവരുമായി ബെഹറ സമ്ബര്‍ക്കത്തിലേര്‍പ്പെട്ട സാഹചര്യത്തിലാണ് മുന്‍കരുതലെന്ന നിലയില്‍ ഡിജിപി ക്വാറന്റീനില്‍ പോകാന്‍ തീരുമാനിച്ചത്.
കരിപ്പൂര്‍ വിമാനദുരന്തത്തിന്റെ രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് ഡിജിപി മലപ്പുറത്തെത്തിയത്. മലപ്പുറം കളക്ടര്‍ കെ ഗോപാലകൃഷ്ണന്
ഇന്നു കോവിഡ് സ്ഥിരീകരിച്ചു. അസിസ്റ്റന്റ് കളക്ടര്‍, സബ് കളക്ടര്‍ ഉള്‍പ്പെടെ കളക്ടറേറ്റിലെ 21 ജീവനക്കാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ ജില്ലാ പൊലീസ് മേധാവി യു അബ്ദുള്‍ കരീമിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു.
കരിപ്പൂര്‍ വിമാനദുരന്തത്തിന്റെ രക്ഷാപ്രവര്‍ത്തനത്തിന് പിന്നാലെ കളക്ടര്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തില്‍ പോയിരുന്നു. ഇവരുടെ കോവിഡ് പരിശോധനാഫലം വന്നപ്പോഴാണ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചത്. മലപ്പുറം ഡിഎംഒ തയ്യാറാക്കിയ സമ്ബര്‍ക്കപ്പട്ടികയില്‍ മുഖ്യമന്ത്രിയും ഉള്‍പ്പെട്ടതായാണ് സൂചന. കേന്ദ്ര വ്യോമയാനമന്ത്രി, കേന്ദ്ര വിദേശകാര്യസഹമന്ത്രി വി മുരളീധരന്, ഗവര്‍ണര്‍, സംസ്ഥാനമന്ത്രിമാര്‍ തുടങ്ങിയവരും കരിപ്പൂരിലെത്തിയിരുന്നു.