ടയര്‍ ഷോറൂം ഉടമ വീട്ടുപറമ്പിലെ കിണറ്റില്‍ മരിച്ച നിലയിൽ
മംഗളൂരു :ബെല്‍ത്തങ്ങാടിയിലെ എം.ആര്.എഫ് ടയേഴ്സ് ഷോറൂം ഉടമ പ്രകാശ് തുല്‍പുലെ(54)യെ വീട്ടുപറമ്പിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
ബുധനാഴ്ച വൈകുന്നേരം പ്രകാശ് ടയര്സ്ഥാപനം അടച്ച ശേഷം സമീപത്തുള്ള തന്റെ വീട്ടിലെത്തിയിരുന്നു. വീടിന്റെ പുറകിലുള്ള ഷെഡ് സന്ദര്‍ശിച്ച ശേഷം മടങ്ങിവരുമെന്ന് മകളോട് പറഞ്ഞ ശേഷം പുറത്തിറങ്ങിയ പ്രകാശ് തിരിച്ചുവന്നില്ല. കുറച്ചു കഴിഞ്ഞപ്പോള്‍ കിണറിനടുത്ത് പ്രകാശിന്റെ ചെരിപ്പുകള്‍ കണ്ടു. അച്ഛന് കിണറ്റില്‍ വീണതായി സംശയിച്ച മകള്‍ സഹായത്തിനായി നിലവിളിച്ചതോടെ നാട്ടുകാര്‍ സ്ഥലത്തെത്തി തുല്പുലെയെ കിണറ്റില്‍ നിന്ന് പുറത്തെടുത്ത് ഇവിടത്തെ സര്‍ക്കാര്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും പിന്നീട് മരണം സംഭവിച്ചു. പ്രകാശിന് സാമ്പത്തികമോ കുടുംബപരമോ ആയ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി അറിയില്ലെന്ന് പൊലീസ് പറഞ്ഞു. റോട്ടറി ക്ലബിലെ സജീവ അംഗമായിരുന്നു പ്രകാശ് തുല്‍പുലെ. ക്ലബ്ബിന്റെ മുന്‍ പ്രസിഡണ്ടും നിലവില്‍ അതിന്റെ ട്രഷററുമായിരുന്നു. നിരവധി സാമൂഹിക സേവന പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം പങ്കാളിയായിരുന്നു.