കോവിഡ്: രണ്ട് മരണം കൂടി; മരിച്ചത് കണ്ണൂർ, കാസര്‍കോട് സ്വദേശികൾ
കാസർകോട്∙ സംസ്ഥാനത്ത് രണ്ടു പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചു. കാസർകോട്, കണ്ണൂർ സ്വദേശികളാണ് മരിച്ചത്.
കാസർകോട് വൊർക്കാടി സ്വദേശി അസ്മ (38) ചൊവ്വാഴ്ചയാണ് മരിച്ചത്. കോവിഡ് പരിശോധനാഫലം വന്നത് ഇന്നലെ രാത്രിയാണ്. ഹൃദ്രോഗിയായിരുന്നു. അസ്മയുടെ ഭർത്താവിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു.
∙ കണ്ണൂർ പായം ഉദയഗിരി ഇലഞ്ഞിക്കല്‍ ഗോപി (64) കോവിഡ് ബാധിച്ച് മരിച്ചു.