തിരുവനന്തപുരം: കേരളത്തില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ സെപ്തംബറോടെ വന്‍ വര്‍ധനയുണ്ടായേക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. സംസ്ഥാനം അതീവ ജാഗ്രത പാലിക്കേണ്ട ഘട്ടമാണെന്നും മന്ത്രി പറഞ്ഞു. പ്രതിദിനം രോഗികളുടെ എണ്ണം 10000-20000 ത്തിനുമിടയില്‍ ആകുമെന്ന വിദഗ്ധരുടെ മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു,മരണനിരക്ക് കൂടുന്നത് ഭയത്തോടെ കാണണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. രോഗവ്യാപനം തടയുന്നതിന് ഹെല്‍ത്ത് ബ്രിഗേഡുകളെ തയ്യാറാക്കുമെന്നും കെ.കെ ശൈലജ പറഞ്ഞു.കേരളത്തില്‍ കഴിഞ്ഞ ദിവസങ്ങളായി പ്രതിദിനം ആയിരത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.